വിജയവാഡ: ദേശീയ അത്ലറ്റിക്സിൽ കേരളത്തിെൻറ സ്വർണ ഖനിയാണ് പാലായിലെ കെ.പി. സതീഷ്കുമാറിെൻറ ജംപ്സ് അക്കാദമി. രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിെൻറ അക്കൗണ്ടിൽ ഇവർ സമ്മാനിച്ചത് 350ലേറെ ദേശീയ സ്വർണ മെഡലുകളും 116 ദേശീയ ചാമ്പ്യന്മാരെയും. എന്നാൽ, സ്വർണം വിളയുന്ന മണ്ണിലെ അത്ലറ്റുകൾ പരിശീലിക്കുന്ന ജംപിങ് പിറ്റ് അധികൃതർ കാണണം. 3-4 മീറ്ററിലേറെ ഉയരത്തിൽ നിന്നും താരങ്ങൾ പറന്നുവീഴുന്ന പിറ്റിൽ കാത്തിരിക്കുന്നത് ചതിക്കുഴികൾ. കീറിപ്പറിഞ്ഞ പിറ്റിനിടയിൽ കുരുങ്ങി പരിക്കുപറ്റിയ അത്ലറ്റുകൾ നിരവധി. അടുത്തിടെ ഇവിടെ വീണ് തോളിന് പരിക്കേറ്റ നിവ്യ ആ പാടുകളുമായാണ് ശനിയാഴ്ച വിജയവാഡയിൽ റെക്കോഡോടെ സ്വർണം നേടിയത്. മറ്റൊരു താരം അനശ്വര കാൽമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലാണ്. സ്പോർട്സ് കൗൺസിൽ പുതിയ പിറ്റ് നൽകാമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങിക്കിടപ്പാണ്. ഒന്നര മുതൽ രണ്ട് വർഷം വരെയാണ് ഒരു പിറ്റിെൻറ കലാവധിയെങ്കിലും ഏഴുവർഷമായി ഇവിടത്തെ നിലവിലെ പിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.