ഗുണ്ടൂർ (ആന്ധ്രപ്രദേശ്): ആചാര്യ നാഗാർജുന യൂനിവേഴ്സിറ്റി മൈതാനത്തെത്തിയാൽ തെലുങ്കിനേക്കാൾ മുഴങ്ങികേൾക്കുന്നത് മലയാളമാണ്. ട്രാക്കിെൻറ ഏത് മൂലയിൽ നോക്കിയാലും അവിടൊരു മലയാളി പരിശീലനം നടത്തുന്നുണ്ടാവും. സന്ധ്യമയങ്ങിയിട്ടും വാടിത്തളരാതെ ഒാടിനടക്കുകയാണവർ. മലയാളത്തിെൻറ െഎക്യം വിളിച്ചോതി ഒരേ നിറമുള്ള ജഴ്സിയണിഞ്ഞ് ഒരേ മനസ്സോടെ വാം അപ് ചെയ്ത് കൂപ്പുകൈയുമായി പ്രാർഥനക്ക് അണിനിരന്നപ്പോൾ എതിരാളികൾ പകച്ചിട്ടുണ്ടാവും. ഇനിയെല്ലാം ട്രാക്കിലാണ്. ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന് ഇന്ന് വെടി മുഴങ്ങുേമ്പാൾ കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് മലയാളിപ്പട. കേരളത്തിെൻറ പ്രതീക്ഷകൾ നെഞ്ചേറ്റി ഇന്ന് പുലർച്ച ആറ് മണിക്ക് ആനന്ദ് കൃഷ്ണ ഒാടിത്തുടങ്ങും. ചാടിയെടുക്കാൻ ആൻസി സോജനും എറിഞ്ഞുടക്കാൻ മേഘ മറിയം മാത്യുവും ഉള്ളപ്പോൾ ആദ്യദിനം തന്നെ സ്വർണെക്കായ്ത്ത് നടത്താമെന്ന പ്രതീക്ഷയിലാണ് കേരളം ഗുണ്ടൂരിലിറങ്ങുന്നത്.
അത്ര സിംപിളാവില്ല
മുളകുപാടങ്ങളുടെ നാടായ ഗുണ്ടൂരിൽ കേരളത്തെ കാത്തിരിക്കുന്നത് എരിവേറിയ ദിനങ്ങളാണ്. പ്രതീക്ഷിക്കുന്നത്ര എളുപ്പമാവില്ല കിരീടത്തിലേക്കുള്ള വഴി. രണ്ട് വർഷമായി കേരളത്തിന് മുന്നിൽ വഴിമുടക്കി ഹരിയാനയുണ്ട്. 2017ൽ എട്ട് പോയൻറിെൻറ വ്യത്യാസത്തിനാണ് കേരളത്തിെൻറ കുത്തക തകർത്ത് ഹരിയാന ഡ്രൈവിങ് സീറ്റിലേക്കെത്തിയത്. കഴിഞ്ഞവർഷം പോയൻറ് വ്യത്യാസം 40 ആക്കി ഉയർത്തി അവർ സീറ്റുറപ്പിച്ചു. ഇത്തവണ 166 പേരുടെ സംഘവുമായെത്തുന്ന ഹരിയാനയെ കേരളത്തിെൻറ 116 ചുണക്കുട്ടന്മാർ പിടിച്ചുകെട്ടുേമാ എന്ന് കണ്ടറിയണം. തുടർച്ചയായ അഞ്ച് വർഷം കൈയിലിരുന്ന കിരീടമാണ് രണ്ട് വർഷം മുൻപ് ഇതേ ൈമതാനത്ത് വീണുടഞ്ഞത്. കലിപ്പടക്കിയില്ലെങ്കിലും കിരീടം തിരിച്ചുപിടിക്കണം. സി.ബി.എസ്.ഇ, സബ് ജില്ല മീറ്റുകൾ ഇടക്ക് കയറി കളിച്ചതിനാൽ കേരളത്തിന് വേണ്ടത്ര ഒരുങ്ങാനായിട്ടില്ല. ഒാടിക്കിതച്ചാണ് പലരും ട്രാക്കിലേക്കിറങ്ങുന്നത്. 22 തവണ ചാമ്പ്യന്മാരായതിെൻറ പകിട്ടുണ്ട് കേരളത്തിന്. കഴിഞ്ഞ വർഷങ്ങളിൽ പിന്നിലായിരുന്ന തമിഴ്നാടും ഉത്തർപ്രദേശും മഹാരാഷ്ട്രയും ആന്ധ്രയുമെല്ലാം ഇക്കുറി പേടിപ്പിക്കുന്നുണ്ട്. 179 പേരുമായാണ് മഹാരാഷ്ട്രയുടെ വരവ്.
കുന്നോളം പ്രതീക്ഷകൾ
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വാനോളം പ്രതീക്ഷയുമായാണ് കേരളം എത്തിയിരിക്കുന്നത്. േത്രാ ഇനങ്ങളിൽ ചെറുതല്ലാത്ത സ്വപ്നങ്ങൾ. പെൺകരുത്താണ് കേരളത്തിനെ ഒാരോ തവണയും രക്ഷിക്കുന്നത്. നിവ്യ ആൻറണി നേതൃത്വം നൽകുന്ന പെൺനിരയിൽ ആൻസി സോജൻ, അപർണ റോയ്, മിന്നു പി. റോയ്, ലിസ്ബത്ത് കരോളിൻ, ഗായത്രി ഹരിദാസ്, എം. ജിഷ്ന, സാന്ദ്ര ബാബു, എ.എസ്. സാന്ദ്ര, ഗൗരി നന്ദന, പ്രിസ്കില ഡാനിയൽ, സ്റ്റെഫി സാറാ കോശി, മേഘ മറിയം, കെസിയ മറിയം ബെന്നി, പ്രതിഭ വർഗീസ് എന്നിവരിൽ സ്വർണപ്രതീക്ഷയുണ്ട്.
എ.കെ. സിദ്ധാർഥാണ് ആൺകുട്ടികളുടെ നായകൻ. അബ്ദുൽ റസാഖും സൂര്യജിത്തും രോഹിതും മെഡൽ കൊണ്ട് വരുമെന്നാണ് പരിശീലകൻ പി.പി. പോളിെൻറ പ്രതീക്ഷ. ഇതിൽ ലോങ് ജമ്പിൽ ആൻസി സോജനും സാന്ദ്ര ബാബുവും ഷോട്ട്പുട്ടിൽ മേഘ മറിയവും ഇന്ന് ഫൈനലിനിറങ്ങുന്നുണ്ട്. കേരളത്തിൽനിന്ന് വലിയ വിത്യാസമില്ലാത്ത കാലാവസ്ഥയാണ് ഗുണ്ടൂരിൽ. പകൽസമയത്ത് വെയിലുണ്ടെങ്കിലും പൊള്ളുന്ന വെയിലിെൻറ ഗണത്തിൽപെടുത്താൻ കഴിയില്ല. വെയിലേറ്റ് വാടാത്ത കേരള ടീം ഒത്തുപിടിച്ച് സ്വർണവേട്ട തുടങ്ങുമെന്ന് പ്രത്യാശിക്കാം.
രണ്ട് മുറി, അഞ്ച് കാർപ്പറ്റ്, 139 പേർ
ട്രെയിൻ യാത്രക്ക് സ്ലീപ്പർ ടിക്കറ്റ് കിട്ടിയതിെൻറ റിലാക്സേഷനൊക്കെ ഗുണ്ടൂരിലെത്തിയപ്പോൾ തകിടം മറിഞ്ഞു. കേരളത്തിെൻറ 50 ആൺകുട്ടികൾക്ക് താമസിക്കാൻ സംഘാടകർ നൽകിയത് ഒരു ഹാളും മൂന്ന് കാർപ്പറ്റും. ഇതിനൊപ്പം ഗോവൻ ടീമിെൻറ 23 പേരെയും കുത്തിക്കയറ്റി. 66 പെൺകുട്ടികൾക്ക് നൽകിയതാവട്ടെ ഒരു ഹാളും രണ്ട് കാർപ്പറ്റും. ഗതികേടിനൊടുവിൽ ആൺകുട്ടികളിൽ ഭൂരിഭാഗവും സ്വന്തം കാശ്മുടക്കി ഹോട്ടലിൽ റൂം എടുത്തു. മൈതാനത്തിന് തൊട്ടടുത്ത് ഹോട്ടലുകളൊന്നും ഇല്ലാത്തതിനാൽ 14 കിലോമീറ്റർ അകലെ ഗുണ്ടൂരിലാണ് താമസം. പെൺകുട്ടികൾ ദുരിതം സഹിച്ച് അവിടെതന്നെ കഴിഞ്ഞുകൂടുന്നു. രാവിലെ മത്സരമുള്ള ആൺകുട്ടികളും ഹോട്ടലിലേക്ക് മാറിയിട്ടില്ല. ഗുണ്ടൂരിൽ രാത്രി മോശമല്ലാത്ത തണുപ്പുണ്ട്. പുതപ്പ് പോലുമില്ലാതെ നിലത്ത് കിടന്നുറങ്ങുന്ന കുട്ടികൾക്ക് പനി പിടിക്കരുതേ എന്ന പ്രാർഥനയിലാണ് പരിശീലകർ.
രാവിലെ 11 മുതൽ കാത്തിരിക്കുന്ന കുട്ടികൾക്ക് രാത്രി വൈകിയും രജിസ്ട്രേഷൻ പൂർത്തിയാക്കാനായില്ല. 2087 പേർക്ക് രണ്ട് രജിസ്ട്രഷൻ കൗണ്ടറാണ് ഒരുക്കിയിരുന്നത്. ഒടുവിൽ, ശനിയാഴ്ചത്തെ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാമെന്ന ഉറപ്പിലാണ് കേരള സംഘം മൈതാനം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.