ഗുണ്ടൂർ: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിൽ കേരളത്തിന് ദേശീയ റെക്കോർഡോടെ സ്വ ർണം. പോൾ വാൾട്ടിലാണ് കേരളാ ക്യാപ്റ്റൻ നിവ്യ ആന്‍റണി നേട്ടം കൈവരിച്ചത്.
2015ൽ മരിയ ജയ്സൺ കുറിച്ച 3.70 മീറ്ററിന്‍റ െ റെക്കോർഡ് ആണ് നിവ്യ ആന്‍റണി മറികടന്നത്. 3.75 മീറ്റർ ആണ് പുതിയ റെക്കോർഡ്. മീറ്റിൽ കേരളം നേടുന്ന ആദ്യത്തെ ദേശീയ റെ ക്കോർഡ് ആണിത്. അത്ലറ്റിക് മീറ്റിൽ കേരളം നേടുന്ന രണ്ടാമത്തെ സ്വർണവും വെങ്കലവുമാണിത്.
ഈ ഇനത്തിൽ കേരളത്തിന്‍റെ തന്നെ ബ്ലെസി കുഞ്ഞുമോൻ ആണ് വെങ്കലം. 3.15 മീറ്റർ ആണ് ബ്ലെസി ചാടിയത്. 3.20 മീറ്റർ ചാടിയ ബബിത പട്ടേൽ വെള്ളി നേടി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് നിവ്യ ആന്‍റണി.
ഒന്നാം ദിനത്തിൽ കേരള താരങ്ങളായ ലോക ജൂനിയർ മീറ്റ് യോഗ്യതയോടെ സാന്ദ്ര ബാബു സ്വർണവും പി.എസ്. പ്രഭാവതി വെള്ളിയും ആൻസി സോജൻ വെങ്കലവും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.