ഗുണ്ടൂർ: ദേശീയ ജൂനിയർ അത്ലറ്റിക് കിരീടം നേടിയ ഹരിയാന ടീമിെൻറ രണ്ടു മാസത്തെ ഷെഡ്യൂ ൾ ശ്രദ്ധിക്കുക. ഒക്ടോബർ അഞ്ചു മുതൽ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, 10 മുത ൽ നാഷനൽ ഒാപൺ അത്ലറ്റിക്സ്, നവംബർ രണ്ടു മുതൽ ദേശീയ ജൂനിയർ മീറ്റ്, 24 മുതൽ ഇൻറർ ഡിസ് ട്രിക്ട് മീറ്റ്. ഇനി രണ്ടാം സ്ഥാനത്തെത്തിയ കേരള ടീമിെൻറ തിരക്കിട്ട ഷെഡ്യൂൾ നോക്കാം. ഒക്ട ോബർ 25 മുതൽ വിവിധ സബ് ജില്ല സ്കൂൾ മീറ്റുകൾ, 30 മുതൽ സി.ബി.എസ്.ഇ മീറ്റ്, നവംബർ രണ്ടു മുതൽ ആ റു വരെ ദേശീയ ജൂനിയർ മീറ്റ്, ഏഴു മുതൽ ജില്ല മീറ്റുകൾ, 16 മുതൽ സംസ്ഥാന സ്കൂൾ കായികമേള.
ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളം രണ്ടാമതും ഹരിയാന ഒന്നാമതും എത്തിയത് എന്തുകൊണ്ടാണെന്ന് ഇൗ ഷെഡ്യൂളുകൾ പറഞ്ഞുതരും. ഗുണ്ടൂരിലേക്ക് ടീം പുറപ്പെടുന്ന 31ന് സബ്ജില്ല മീറ്റിൽ പെങ്കടുത്തശേഷം ഒാടിക്കിതച്ച് റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടികളുണ്ട്. മീറ്റ് തുടങ്ങുന്നതിെൻറ തലേദിവസം വിമാനത്തിൽ എത്തിയവരുമുണ്ട്. അവസാന ദിനം സമ്മാനദാന ചടങ്ങിൽപോലും പെങ്കടുക്കാതെ കേരളം മടങ്ങിയത് ജില്ല സ്കൂൾ കായികമേളയിലേക്കായിരുന്നു.
ഇതൊരു പുതിയ സംഭവമല്ല. ദേശീയ കായികമേളകളുടെ പട്ടിക ജനുവരിയിൽതന്നെ പുറത്തിറക്കാറുണ്ട്. ഇതനുസരിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സി.ബി.എസ്.ഇയും സ്കൂൾ കായികമേളകൾ ക്രമീകരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. ഗുണ്ടൂർ മേളയിൽ മെഡൽ ഉറപ്പുള്ള നാലു താരങ്ങളെങ്കിലും സ്കൂൾ അധികൃതർ വിടാത്തതിെൻറ പേരിൽ പെങ്കടുക്കാതെ പിന്മാറിയിരുന്നു. കായികതാരങ്ങൾക്ക് ഉപകാരപ്പെടുന്നത് ദേശീയ മീറ്റാണ്. റെയിൽവേ ഉൾപ്പെടെയുള്ള തൊഴിലവസരങ്ങൾ വരുന്നത് ദേശീയ മീറ്റിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ്. 2107ൽ 143 പേരുണ്ടായിരുന്ന കേരള ടീം കഴിഞ്ഞ വർഷം 139 ആയി ചുരുങ്ങി. ഇത്തവണ എത്തിയത് 116 പേർ മാത്രം.
ഫൗൾ ത്രോ
ത്രോ ഇനങ്ങളിൽ പതറുന്നതാണ് കേരളം നേരിടുന്ന മറ്റൊരു പ്രശ്നം. ഷോട്ട്പുട്ട്, ഹാമർ, ഡിസ്കസ് എന്നിവയിലൊന്നും ഒരു ആൺകുട്ടിപോലും കേരളത്തിെൻറ ജഴ്സിയണിഞ്ഞില്ല. ഹാമർത്രോയിൽ കെസിയ മറിയം ബെന്നി നേടിയ വെള്ളി മാത്രമാണ് ത്രോ ഇനത്തിലെ കേരളത്തിെൻറ ഏകമെഡൽ. പ്രധാന ശക്തിയായി വിലയിരുത്തിയിരുന്ന 100, 200, 400, 800 ഇനങ്ങളിലും കേരളത്തിെൻറ പ്രകടനം നിരാശജനകമായിരുന്നു.
തമിഴ്നാടിനെ സൂക്ഷിക്കണം
ഹരിയാനയെ പേടിച്ച് ഗുണ്ടൂരിലെത്തിയ കേരളത്തിന് തമിഴ്നാടിനെയും പേടിക്കേണ്ട അവസ്ഥയാണ്. തുടർച്ചയായ ആറു തവണ നേടിയ കിരീടം നഷ്ടമായത് രണ്ടു വർഷം മുമ്പാണ്. അതിനുശേഷം രണ്ടാം സ്ഥാനത്തായിരുന്നു കേരളം. ഇക്കുറി ഭാഗ്യത്തിന് രണ്ടാം സ്ഥാനം കിട്ടിയെന്നു പറയാം.
പ്രായത്തട്ടിപ്പ്
ഹരിയാന ഏകപക്ഷീയമായി കിരീടം നേടുേമ്പാഴും പ്രായത്തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണം ശക്തമായുണ്ട്. രേഖകൾ ശരിയാകാത്തതിെൻറ പേരിൽ 21 കുട്ടികളെ തിരിച്ചയച്ചെന്ന് ഹരിയാന കോച്ച് സമ്മതിച്ചത് ഇതിെൻറ തെളിവാണ്. രേഖകൾ ശരിയല്ലാത്തവരെ ചോദ്യംചെയ്ത ഒഫീഷ്യലുകളോട് തട്ടിക്കയറുന്നതും കാണാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.