ഭോപാൽ: ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സിൽ കിരീടം തേടി കേരള കൗമാരം ഭോപാലിൽ. നാളെ ട്രാക്കുണരുന്ന പോരാട്ടത്തിനുള്ള ടീം രണ്ടു ദിവസം നീണ്ട യാത്രയും കഴിഞ്ഞ് ഞായറാഴ്ച പുലർച്ച മത്സര നഗരിയിലെത്തി. 19ാം കിരീടത്തിലേക്കുള്ള കുതിപ്പിന് ട്രാക്കും ഫീൽഡും ചൊവ്വാഴ്ച ഉണരും.
ആറു ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ 26 ആൺകുട്ടികളും 25 പെൺകുട്ടികളുമാണ് ചാമ്പ്യൻപട്ടം നിലനിർത്താനായി പോരടിക്കുന്നത്. ഇവർക്ക് പിന്തുണയുമായി 10 ഒഫീഷ്യലുകളും രണ്ടു ഡോക്ടർമാരും രണ്ടു പാചകക്കാരും അകമ്പടിയായുണ്ട്. ഞായറാഴ്ച പുലർച്ച അഞ്ചിന് ഭോപാലിലെത്തിയ ടീമംഗങ്ങൾ വൈകീേട്ടാടെ പരിശീലനത്തിനിറങ്ങി. തിങ്കളാഴ്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം ആവശ്യമായ വിശ്രമവും കഴിഞ്ഞേ ടീമിന് ട്രാക്കിെൻറ പോരാട്ടച്ചൂടിലിറങ്ങേണ്ടതുള്ളൂ.
കോതമംഗലം മാർ ബേസിലിലെ അഭിഷേക് മാത്യുവും െഎഡിയൽ ഇ.എച്ച്.എസ് കടകശ്ശേരിയിലെ പി.ഡി. അഞ്ജലിയുമാണ് ടീം ക്യാപ്റ്റന്മാർ. 800, 400, 1500 മീറ്ററുകളിൽ മത്സരിക്കുന്ന അഭിഷേക് മാത്യു, 100, 200 മീറ്ററിൽ മത്സരിക്കുന്ന നാട്ടിക ഫിഷറീസിെല ആൻസി സോജൻ, കെ.എം. ശ്രീകാന്ത് (ലോങ്ജംപ്-വി.എച്ച്.എസ്.എസ് മണീട്), സാന്ദ്ര ബാബു (ലോങ്ജംപ്, വി.എച്ച്.എസ്.എസ് മണീട്) എന്നിവരാണ് കേരള ടീമിലെ ഉറപ്പിച്ച മെഡൽ പ്രതീക്ഷകൾ.
സംസ്ഥാന സ്കൂൾ മീറ്റിൽ പുതിയ റെക്കോഡ് കുറിച്ചാണ് ഇവർ ദേശീയ പോരാട്ടത്തിനെത്തുന്നത്. ദേശീയ സ്കൂൾ മീറ്റ് സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി വിഭജിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ മീറ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.