കൊച്ചി: ഈ മാസം പത്തുമുതല്‍ 14വരെ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിനുള്ള 180 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. 87 പെണ്‍താരങ്ങളും 93 ആണ്‍താരങ്ങളുമാണ് ടീമിലുള്ളത്. കൊച്ചിയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ മീറ്റിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ടീം തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലന ക്യാമ്പ് ആറിന് പാലക്കാട് ആരംഭിക്കും. ഉഷ സ്കൂളിലെ ജിസ്ന മാത്യുവിനും അബിത മേരി മാനുവലിനും ടീമില്‍ ഇടം ലഭിച്ചില്ല. ഷഹര്‍ബാന സിദ്ദീഖിന് ഇടം ലഭിച്ചു. സംസ്ഥാന മീറ്റില്‍ ഈ മൂന്നുതാരങ്ങളും പങ്കെടുത്തിരുന്നില്ല. അന്തര്‍ദേശീയ താരങ്ങളായതിനാല്‍ നേരിട്ട് എന്‍ട്രി സമര്‍പ്പിച്ചെങ്കിലും സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ തള്ളി. അണ്ടര്‍ 20 വിഭാഗത്തില്‍ മറ്റുതാരങ്ങള്‍ യോഗ്യത മാര്‍ക്ക് കടക്കാത്തതിനാലാണ് ഷഹര്‍ബാനക്ക് ഇടം ലഭിച്ചത്.
ജിസ്നയെയും അബിതയെയും ഒഴിവാക്കിയതിനെതിരെ പി.ടി. ഉഷ രംഗത്തുവന്നിരുന്നു. സീസണില്‍ മികച്ച പ്രകടനം നടത്തുന്നവരെ ദേശീയ മീറ്റില്‍ നേരിട്ട് പങ്കെടുപ്പിക്കുന്ന കീഴ്വഴക്കമുണ്ടായിരുന്നെന്നും താരങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന അറിയിപ്പ് മീറ്റ് ആരംഭിച്ച ഒക്ടോബര്‍ 28നാണ് ലഭിച്ചതെന്നും ഉഷ ആരോപിച്ചു. എന്നാല്‍, സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത നേടിയ താരങ്ങളെ ഒഴിവാക്കി നേരിട്ട് പ്രവേശനം നല്‍കാന്‍ സാധിക്കില്ളെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത് നിയമപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പ്രസിഡന്‍റ് പി.ഐ. ബാബു അറിയിച്ചു. കഴിഞ്ഞതവണ റാഞ്ചിയില്‍ നടന്ന മീറ്റില്‍ 403 പോയന്‍േറാടെയാണ് കേരളം ജേതാക്കളായത്. ചാമ്പ്യന്‍ഷിപ്പിന്‍െറ ചരിത്രത്തില്‍ 21 തവണയും കിരീടനേട്ടം കേരളത്തിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.