വഡോദര: വെള്ളിയുടെ കരുത്തിൽ കേരളത്തെ മറികടന്ന് ഹരിയാന മുന്നിൽ. ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ കേരളവും ഹരിയാനയും നാലു സ്വർണം നേടി ഒപ്പമാണെങ്കിലും അഞ്ചു വെള്ളിനേട്ടങ്ങളാണ് ഹരിയാനക്ക് മുൻതൂക്കം നൽകിയത്. കേരളത്തിന് നാലു സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം ഒമ്പതു മെഡലുകളാണുള്ളത്. നാലു സ്വർണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവുമടക്കം ഹരിയാനക്ക് 11 മെഡലുകളായി. പെൺകുട്ടികളുടെ പോൾവാൾട്ടിൽ റെക്കോഡോടെ സ്വർണം നേടിയ നിവ്യ ആൻറണിയും മൂന്നു കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടിയ സാന്ദ്ര സുരേന്ദ്രനുമാണ് ചൊവ്വാഴ്ച മിന്നും പ്രകടനം പുറത്തെടുത്തത്. ഷോട്ട്പുട്ടിൽ മേഘ മറിയം മാത്യു, ഡിസ്കസ് ത്രോയിൽ പി.എ. അതുല്യ എന്നിവർ വെങ്കലവും സ്വന്തമാക്കി. 2015ൽ റാഞ്ചിയിൽ കുറിച്ച 3.21 മീറ്റർ 3.35 മീറ്ററാക്കിയാണ് നിവ്യ ആൻറണി രണ്ടാം ദിനത്തിലെ താരമായത്. നടത്തത്തിൽ 15:02:22 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സാന്ദ്ര സുവർണ നേട്ടം കൊയ്തത്. ഡിസ്കസ് ത്രോയിൽ സംസ്ഥാന മീറ്റിലെ ദൂരത്തിലധികം (35.65) എറിയാൻ സാധിെച്ചങ്കിലും സ്വർണനേട്ടത്തിലെത്തിയില്ല. 37.99 മീറ്റർ എറിഞ്ഞ ഡൽഹിയുടെ മഹാശ്രീ ബലോഡക്കാണ് സ്വർണം.
മഞ്ചൽപ്പൂരിലെ ചുവന്ന ട്രാക്കിലും ഫീൽഡിലുമായി നിവ്യ ആൻറണിക്ക് പുറമെ നാലു റെക്കോഡുകൾകൂടി പിറന്നു. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഹരിയാനയുടെ യോഗിതയും (12.85 മീറ്റർ) ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഹരിയാനയുടെ മോഹിതും (17.99) പുതിയ റെക്കോഡുകൾ സ്ഥാപിച്ചു. കഴിഞ്ഞ വർഷം ഹരിയാനയുടെ തന്നെ സത്യവാൻ സ്ഥാപിച്ച 17.41 മീറ്ററാണ് മോഹിത് എറിഞ്ഞിട്ടത്. ത്രോ ഇനങ്ങളിലെ മികവും അനുഭവസമ്പത്തും കൂട്ടിയിണക്കിയാണ് ഹരിയാന കേരളത്തെ നേരിയ വ്യത്യാസത്തിനെങ്കിലും പിന്നിലാക്കിയത്. ഷോട്ട്പുട്ടിൽ കേരളത്തിെൻറ പ്രതീക്ഷയാകുമെന്നു കരുതിയ മേഘ മറിയം മാത്യുവിന് വെങ്കലം മാത്രമായത് കേരളത്തിന് തിരിച്ചടിയാവുകയും ചെയ്തു.
പത്തു ഫൈനലുകൾ ലോങ് ജംപ്, ജാവലിൻ, 200 മീറ്റർ, 1500 മീറ്റർ, 400 മീറ്റർ എന്നീ ഫൈനലുകളാണ് ഇന്ന് നടക്കുക. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ ഹർഡിൽസ് ഫൈനലിന് കേരള താരങ്ങൾ യോഗ്യത നേടി. അപർണ റോയ്, അജിനി അശോകൻ, വി.കെ. മുഹമ്മദ് ലസാൻ, ആർ.കെ. സൂര്യജിത്ത് എന്നീ മലയാളികൾ ഫൈനലിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.