ഭോപാല്‍: ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ ആദ്യദിനം രണ്ട് വെങ്കലത്തിലൊതുങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാര് ഹീറ്റ്സില്‍നിന്ന് സ്വരുക്കൂട്ടിയത് വരുംദിവസങ്ങളില്‍ മെഡല്‍ വാരിയെടുക്കാനുള്ള തുടക്കം. ഹീറ്റ്സില്‍ ഒരാളൊഴികെ എല്ലാവരും സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യതനേടി. ആദ്യദിനം നടന്ന രണ്ട് ഫൈനലുകളിലും റെക്കോഡ് പിറന്നപ്പോൾ കേരളത്തിന് നേടാനായത് രണ്ട് വെങ്കലം. ഹാമര്‍ത്രോയില്‍ മാതിരപ്പള്ളി ഗവ. വിച്ച്എസ്എസിലെ കെസിയ മറിയം ബെന്നിയും പോൾവാള്‍ട്ടില്‍ കുമരംപത്തൂര്‍ കല്ലടി എച്ച്എസിലെ ആര്. ശ്രീലക്ഷ്മിയും മൂന്നാംസ്ഥാനത്തെത്തി. എട്ടുപോയൻറുമായി തമിഴ്നാടാണ് മുന്നിൽ. അഞ്ചു പോയൻറുമായി ഡല്‍ഹി (അഞ്ച്), പഞ്ചാബ് (മൂന്ന്) എന്നിവർക്ക് പിന്നിലാണ് കേരളം (രണ്ട്).
പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഡല്‍ഹിയുടെ ഹര്‍ഷിത സെഹ്റാവത്ത് പുതിയ ദൂരംകുറിച്ചപ്പോള് തമിഴ്നാടിെൻറ സത്യ തമിഴരസന് പോൾവാള്‍ട്ടില്‍ പുതിയ ഉയരം ചാടിക്കടന്നു. തെൻറ തന്നെ പേരിലുള്ള റെക്കോഡ് തിരുത്തിക്കുറിച്ച് ഹര്‍ഷിത 49.75 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ചു. 2015ല്‍ കോഴിക്കോട് താൻ കുറിച്ച 46.35 മീറ്ററിെൻറ ദൂരമാണ് തിരുത്തിയത്. പഞ്ചാബിെൻറ അമന്‍ദീപ് കൗര്‍ (43.35 മീ.) വെള്ളി നേടിയപ്പോൾ 40.06 മീറ്റർ എറിഞ്ഞാണ് കെസിയ മറിയം വെങ്കലത്തിലെത്തിയത്. കേരളത്തിെൻറ പി.എ. അതുല്യ (39.16 മീ.) നാലാമതായി.
കേരളത്തിെൻറ നിവ്യ ആൻറണിയുടെ (3.35 മീ.) പേരിലുള്ള റെക്കോഡാണ് സത്യയുടെ കുതിപ്പില്‍ തകര്‍ന്നത്. കാവ്യ (2.90 മീ.) വെള്ളി നേടിയപ്പോൾ 2.60 മീറ്റർ ചാടിയാണ് ശ്രീലക്ഷ്മി മൂന്നാമതെത്തിയത്. എസ്. അക്ഷര 2.30 മീറ്ററില്‍ അഞ്ചാമതായി. 1500 മീറ്റർ പെണ്‍കുട്ടികളില്‍ കേരളത്തിെൻറ സി ചാന്ദ്നിയും മിന്നു പി. റോയിയും ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യുവും ജെ. അശ്വിനും ഫൈനലില്‍ കടന്നു. ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍, ജിബിന്‍ തോമസ്, ഹൈജംപില്‍ കെ.എം. ശ്രീകാന്ത്, അബ്രിന്‍ കെ. ബാബു, 400 മീറ്ററില്‍ അഭിഷേക് മാത്യു, എസ്. കിരണ്‍, 100 മീറ്റര്‍ ഹർഡ്ല്‍സില്‍ ആര്.കെ. സൂര്യജിത്ത്, അഖില്‍ ബാബു, ലോങ്ജംപില്‍ കെ.എം. ശ്രീകാന്ത്, ആകാശ് വര്‍ഗീസ്, ഷോട്ട്പുട്ടില്‍ അലക്സ് ജോസഫ് എന്നിവരും ഫൈനലില്‍ ഇടംപിടിച്ചു.
പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കെസിയ മറിയം ബെന്നി, ലോങ്ജംപില്‍ ആന്‍സി സോജന്, സാന്ദ്ര ബാബു, 400 മീറ്ററില്‍ പ്രിസ്കില്ല ഡാനിയല്‍, എ.എസ്. സാന്ദ്ര, 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അന്ന തോമസ് മാത്യു, പി.എസ്. അതുല്യ എന്നിവരും ഫൈനലിലെത്തി. 100 മീറ്ററില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി. അഭിനവും എ.സി. അരുണും സെമിയിലെത്തി.
പെണ്‍കുട്ടികളില്‍ പി.ഡി. അഞ്ജലിയും ആന്‍സി സോജനും സെമിയില്‍ കടന്നു. 4-x100 മീറ്റര്‍ റിലേയില്‍ കേരളത്തിെൻറ ഇരുടീമുകളും ഫൈനലിലെത്തി. കേരളത്തിന് മെഡല്‍ പ്രതീക്ഷയുള്ള ട്രാക്കിനങ്ങള്‍ അടക്കം മൂന്നാംദിനം 11 ഫൈനലുകള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.