ഭോപാല്‍: കൗമാര കായികപോരാട്ടത്തിൽ എതിരില്ലാതെ കേരളം. 63ാമത് ദേശീയ സ്കൂൾ അത്ലറ്റിക്സിെൻറ ജൂനിയർ പോരാട്ടത്തിൽ കിരീടമണിഞ്ഞ് ചുണക്കുട്ടികൾ അഭിമാനം കാത്തു. ആദ്യദിനത്തിലെ ഏറിനങ്ങളില് രണ്ട് വെങ്കലത്തില്‍ മാത്രമൊതുങ്ങിപ്പോയ കേരളം പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ ഗോരഗാവിലെ സായി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്നു. തുടർച്ചയായി 19-ാം കിരീടം. സ്പ്രിൻറിലെയും ജംപിലെയും ഗംഭീര പ്രകടനത്തോടെ ആന്‍സി സോജന് മീറ്റിെൻറ പെൺകുട്ടികളിലെ മികച്ച അത്ലറ്റായി. അവസാനദിനത്തെ പതിനൊന്ന് ഫൈനലില്‍ അഞ്ചും കേരളം സ്വന്തം പേരില്‍ ചേര്‍ത്തു. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പ്രിസ്കില്ല ഡാനിയേല്‍, 200 മീറ്ററില്‍ റെക്കോഡോടെ പൊന്നണിഞ്ഞ് ആന്‍സി സോജന്, ട്രിപ്പിള്‍ ജംപില്‍ ആകാശ് എം. വര്‍ഗീസ് എന്നിവര്‍ക്കൊപ്പം 4-x400 മീറ്റര്‍ റിലേയില്‍ ഇരു വിഭാഗവും കേരളത്തിനായി പൊന്നെത്തിച്ചു. 800ല്‍ എസ്. സാന്ദ്ര, അഭിഷേക് മാത്യു, ഹൈജംപില്‍ ഗായത്രി ശിവകുമാര്‍ എന്നിവർ വെള്ളിനേടി. ആണ്‍കുട്ടികളുടെ ട്രിപ്പിളില്‍ അഖില്‍ കുമാര്‍ നാലാംദിവസത്തെ ഏക വെങ്കലം സ്വന്തമാക്കി.
2:14.57 മിനിറ്റിലാണ് പ്രിസ്കില്ല ഡബ്ള്‍ പൂര്‍ത്തിയാക്കിയത്. സാന്ദ്ര 2:15.93 മിനിറ്റില്‍ വെള്ളിനേടിയപ്പോള്‍ മഹാരാഷ്ട്രയുടെ സംഗിത ഷിന്‍ഡെ (2:18.00 മി.) വെങ്കലം സ്വന്തമാക്കി. ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട മത്സരത്തില്‍ അവസാന നൂറുമീറ്ററിലെ കുതിപ്പില്‍ പ്രിസ്കില്ല സ്വര്‍ണമണിയുകയായിരുന്നു. സാന്ദ്രയുടെയും സംഗീതയുടെയും വെല്ലുവിളി ഈ സായിതാരം നിഷ്പ്രഭമാക്കി. മീറ്റിെൻറ വേഗറാണിയായ ആന്‍സി 200 മീറ്റിലെ റെക്കോഡും തിരുത്തിയാണ് സ്പ്രിൻറ് ഡബ്ൾ പൂർത്തിയാക്കിയത്. 24.79സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ രണ്ടുവര്‍ഷം മുമ്പ് കേരളത്തിെൻറ ജിസ്ന മാത്യു കുറിച്ച (25.00സെക്കൻഡ്) സമയമാണ് വഴിമാറിയത്. ട്രിപ്പിള്‍ ജംപില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണ് ആകാശ് സ്വന്തമാക്കിയത്. താണ്ടിയത് 14.68 മീറ്റര്‍ ദൂരം. കഴിഞ്ഞപതിപ്പില്‍ 14.46 മീറ്ററിലായിരുന്നു സ്വര്‍ണം. അഖില്‍ 14.02 മീറ്ററില്‍ വെങ്കലം നേടി.
4x-400 മീറ്റര്‍ റിലേയിൽ മികച്ച പ്രകടനത്തോടെ കേരളത്തിെൻറ കുട്ടികള്‍ കന്നിസ്വര്‍ണം സ്വന്തമാക്കി. മിന്നു പി. റോയ്, സി. ചാന്ദിനി, എ.എസ്. സാന്ദ്ര, ഡി പ്രിസ്കില്ല ഡാനിയേൽ എന്നിവരടങ്ങിയ ടീം (3:55.09 മി) സ്വർണമണിഞ്ഞ് പുതിയ സമയം കുറിച്ചു. പ്രിസ്കില്ല ഇതോടെ ട്രിപ്പിള്‍ സ്വര്‍ണം തികച്ചു.3:23.96 മിനിറ്റിലാണ് ആണ്‍കുട്ടികള്‍ അവസാനവര തൊട്ടത്. അഭിഷേക് മാത്യു, എസ്. കിരണ്‍, അലെക്സ് ജോര്‍ജ്, ജെ. അശ്വിന് എന്നിവരാണ് ട്രാക്കിലിറങ്ങിയത്. പെണ്‍കുട്ടികളുടെ ഹൈജംപില്‍ റെക്കോഡുയരം മറികടക്കാനാകാതെ ഗായത്രി വെള്ളിയിലൊതുങ്ങി. 1.64 മീറ്ററാണ് ഗായത്രി മറികടന്നത്. 13 സ്വര്‍ണവും ഒമ്പതുവെള്ളിയും നാലുവെങ്കലവും നിലവിലെ ചാമ്പ്യന്മാരുടെ കുതിപ്പില്‍ കൂടെയെത്തിയത്. രണ്ടാമതെത്തിയ തമിഴ്നാടിന് നേടാനായത് അഞ്ചുസ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.