ന്യൂഡൽഹി: ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സിൽ ഹരിയാനയും ഉത്തർപ്രദേശും കുതിക്കു േമ്പാൾ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെ കേരളം കിതക്കുന്നു. ട്രാക്കുണർന്ന് മൂന്നാ ം ദിനം പിന്നിട്ടിട്ടും കേരളത്തിന് നേടാനായത് രണ്ടു സ്വർണവും ഏഴു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 10 മെഡലുകൾ മാത്രം. തിങ്കാളഴ്ച ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പെൺകുട്ടികളുടെ ഹൈജംപിൽ തൃശൂർ കോൺകേഡ് ഇ.എം.എച്ച് സ്കൂളിലെ കെ.എച്ച്. സ്വാലിഹ സ്വർണം നേടിയത് ആശ്വാസമായി. 1.66 മീറ്റർ ചാടിയാണ് സ്വാലിഹ പൊന്നണിഞ്ഞത്. സംസ്ഥാനതലത്തില്‍ 1.62 മീറ്ററായിരുന്നു സ്വാലിഹയുടെ റെക്കോഡ്.
ട്രിപ്ൾ ജംപിൽ തേവര സേക്രഡ് ഹാർട്ട് എച്ച്.എസിലെ അനു മാത്യു വെള്ളി (12.09 മീറ്റർ) നേടി. ഞായറാഴ്ച ലോങ് ജംപിൽ വെങ്കലം നേടിയ അനു മാത്യുവിന് ഇരട്ട നേട്ടമായി. തമിഴ്നാടിെൻറ പി.എം. തബിതക്കാണ് ട്രിപ്ൾ ജംപിലെ (12.12 മീറ്റര്‍) സ്വർണം. പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിലിലെ എ. ആരതിയും വെള്ളിയണിഞ്ഞു. ഹരിയാനയുടെ നിഥിക്കാണ് സ്വർണം. ഇരുവരും 2.80 മീറ്റർ ചാടിയെങ്കിലും മുൻ റൗണ്ടുകളിലെ മികച്ച പ്രകടനം നിഥിക്ക് നേട്ടമായി.
മേളയുെട അവസാന ദിവസമായ െചാവ്വാഴ്ച പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സ്, ആൺകുട്ടികളുടെ 400 മീറ്റര്‍, 110 മീ. ഹര്‍ഡ്ല്‍സ്, 4x100, 4x400 റിലേ,1500 മീറ്റര്‍ തുടങ്ങിയവയാണ് കേരളത്തിെൻറ പ്രതീക്ഷകൾ. അതേസമയം, സംഘാടനത്തിലെ വീഴ്ചയും അതിശൈത്യവും പ്രകടനങ്ങളെയും ബാധിച്ചു. രണ്ടു സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കായി ഒാടിയെത്താൻ കായികതാരങ്ങൾ മണിക്കൂറുകൾ ചെലവഴിക്കുന്നത് മെഡൽവേട്ടയെയും ബാധിച്ചു. നേരത്തേ തയറാക്കിയ ഷെഡ്യൂൾപ്രകാരമുള്ള സമയം പലതവണ മാറ്റുന്നതും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.