ചെന്നൈ: 57ാമത് ദേശീയ ഒാപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വപ്നത്തുടക്കം. ആറു ഫൈനലുകൾ നടന്ന ആദ്യ ദിനത്തിൽ സുവർണ േനട്ടവുമായി കേരളം ചെന്നൈ ജവഹർലാൽ നെഹ്റു സിന്തറ്റിക് ട്രാക്കിൽ തുടങ്ങി. വനിതകളുടെ ഹൈജംപിൽ പാലാ അൽഫോൻസ കോളജ് ബിരുദ വിദ്യാർഥിനി ജിനു മരിയ മാനുവലാണ് തുടർച്ചയായ രണ്ടാം വർഷവും കേരളത്തിെൻറ സ്വർണമായി മാറിയത്. 1.78 മീറ്ററാണ് ജിനുവിെൻറ പ്രകടനം. കേരളത്തിെൻറ തന്നെ എയ്ഞ്ചൽ പി.ദേവസ്യക്കാണ് വെള്ളി. 1.77 മീറ്ററാണ് എയ്ഞ്ചലിെൻറ പ്രകടനം. റെയിൽവേക്ക് വേണ്ടി മത്സരിച്ച മലയാളി താരമായ വി. നീന േലാങ്ജംപിൽ സ്വർണമണിഞ്ഞു.
6.35 മീറ്റർ ദൂരമാണ് നീന താണ്ടിയത്. അഞ്ച് മലയാളി താരങ്ങൾ മത്സരിച്ച ലോങ് ജംപിൽ ഝാർഖണ്ഡിെൻറ പ്രിയങ്ക കെർകേത 6.22 മീറ്റർ താണ്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. ആദ്യ ദിനത്തിൽ ആറു ഫൈനലുകൾ അവസാനിച്ചപ്പോൾ മൂന്ന് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി റെയിൽവേയും രണ്ട് സ്വർണവും ഒരു വെങ്കലവുമായി സർവിസസും കുതിപ്പു തുടങ്ങി. ഒരു സ്വർണവും ഒരുവെള്ളിയുമായി കേരളം മൂന്നാംസ്ഥാനത്തുണ്ട്.
രാവിലെ നടന്ന വനിതകളുടെ 5000 മീറ്റർ ഒാട്ടത്തിൽ റെയിൽവേയുടെ എൽ. സൂര്യ സ്വർണവും ചിന്തായാദവ് വെള്ളിയും ഒാൾ ഇന്ത്യ പൊലീസിെൻറ സായ്ഗീത നായിക് വെങ്കലവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ സർവിസസിെൻറ ജി. ലക്ഷ്മണൻ സ്വർണവും റെയിൽേവയുടെ അഭിഷേക് പാൽ വെള്ളിയും സർവീസസിെൻറ മാൻ സിങ് വെങ്കലവും നേടി. പുരുഷ വിഭാഗം േഷാട്ട്പുട്ടിൽ സർവിസസിെൻറ തേജീന്ദർ പാൽ തൂർ സ്വർണവും ഒ.എൻ.ജി.സിയുടെ ഒാം പ്രകാശ് വെള്ളിയും റെയിൽവേയുടെ ജസ്ദീപ് സിങ് വെങ്കലവും നേടി. വനിതകളുടെ ഹാമർ ത്രോയിൽ യഥാക്രമം സ്വർണവും വെള്ളിയും റെയിൽവേയുടെ സരിത പി.സിങ്ങും ഗുഞ്ജൻ സിങ്ങും കരസ്ഥമാക്കി.
വിസ്മയമായി വീണ്ടും ജിനു
വനിതകളുടെ ഹൈജംപിൽ കഴിഞ്ഞ പ്രാവശ്യത്തെ അട്ടിമറി ജയം ജിനു മരിയ മാനുവൽ ഇക്കുറിയും തുടർന്നു. ദേശീയ റെക്കോഡിന് ഉടമ കൂടിയായ സഹന കുമാരിയെ ലഖ്നോ മീറ്റിൽ അട്ടിമറിച്ച ചരിത്രമുണ്ട് ജിനുമരിയക്ക്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹൈജംപർ ബോബി അലോഷ്യസിെൻറ പിൻഗാമിയായാണ് ജിനുവിെന കായിക ലോകം കാണുന്നത്.
ബോബിക്ക് ശേഷം കേരളത്തിൽ നിന്ന് ഉദിച്ചുയർന്ന കായിക താരമാണ് ജിനു. ബോബിക്ക് ശേഷം 1.83 മീറ്റർ ചാടിയ ആദ്യ മലയാളി താരംകൂടിയാണ്..എന്നാൽ ഇത്തവണ 1.78 മീറ്ററിലേക്ക് ചുരുങ്ങി. മൂവാറ്റുപുഴ പോത്താനിക്കാട് പനച്ചിക്കവലയിൽ മാണി- േഡാളി ദമ്പതികളുടെ മകളാണ് ജിനു. ഇക്കുറി കേരളത്തിനു വേണ്ടി െവള്ളിനേടിയ എയ്ഞ്ചൽ പി.ദേവസ്യ കഴിഞ്ഞ തവണ 1.71 മീറ്റർ ചാടി അഞ്ചാമതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.