ഹെപ്റ്റയിലെ ഇരട്ട മാഹാത്മ്യം

ലഖ്നോ: ഏഴിനങ്ങളുടെ ഓള്‍റൗണ്ട് പോരാട്ടമായ ഹെപ്റ്റാത്ലണില്‍ എതിരാളികളില്ലാതെ ഇരട്ട സഹോദരികളുടെ കുതിപ്പ്. സ്കൂള്‍ തലം മുതല്‍ ട്രാക്കില്‍ സജീവമായ വയനാട് പുല്‍പള്ളിയിലെ ജോസഫിന്‍െറയും ഗ്രേസിയുടെയും മക്കളായ ലിക്സി ജോസഫിനും നിക്സി ജോസഫിനും ദേശീയതലത്തിലും എതിരാളികളില്ല. റെയില്‍വേക്കുവേണ്ടിയാണ് ഇരുവരും മത്സരിക്കുന്നത്.

100 മീ. ഹര്‍ഡ്ല്‍, ഹൈജംപ്, ഷോട്ട്പുട്ട്, 200, 800 മീ., ലോങ്ജംപ്, ജാവലിന്‍ ത്രോ എന്നിവയടങ്ങിയ ഇനങ്ങളില്‍ 5026 പോയന്‍റാണ് സ്വര്‍ണമണിഞ്ഞ ലിക്സിയുടെ നേട്ടം. വെള്ളിനേടിയ നിക്സി 4982 പോയന്‍റ് നേടി. 2012ല്‍ ഇന്ത്യന്‍ ക്യാമ്പിലത്തെിയ ഇരുവരും ഒരുമിച്ചുനേടിയ പരിശീലനവുമായിത്തന്നെ മത്സരക്കളത്തിലുമിറങ്ങുന്നു.

കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് വെള്ളിനേടിയ ലിക്സിക്കും ഇക്കഴിഞ്ഞ ഏപ്രിലില്‍ മൗറീഷ്യസില്‍ കമ്പൈന്‍ഡ് വിഭാഗത്തില്‍ വെങ്കലം നേടിയ നിക്സിക്കും ലക്ഷ്യം 2019ലെ ഏഷ്യന്‍ ഗെയിംസ്. അതിന് മുമ്പായി അടുത്ത ഏഷ്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡില്‍ മെഡലണിയാനുള്ള തയാറെടുപ്പിലാണ് വയനാടിന്‍െറ സഹോദരങ്ങള്‍.

 

Tags:    
News Summary - national open athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT