ലഖ്നോ: 59ാമത് ദേശീയ സീനിയർ മീറ്റിൽ രണ്ടു ദിനങ്ങളിലായി 18 ഫൈനൽ പൂർത്തിയായിട്ടും ദോഹ ല ോക ചാമ്പ്യൻഷിപ് യോഗ്യതയെന്ന കടമ്പ കടക്കാനാവാെത താരങ്ങൾ വിയർക്കുന്നു. പുലർച്ച ആറു മണിയോടെതന്നെ ചൂടുപിടിക്കുന്ന സൂര്യനു കീഴെ മികച്ച പ്രകടനംപോലുമില്ലാതെ അത്ലറ്റുകൾക്ക് നിരാശയുടെ രണ്ടാം ദിനം. എങ്കിലും, മെഡൽക്കൊയ്ത്തിൽ കേരളം തന്നെ മുന്നിൽ. ബുധനാഴ്ച മൂന്നു സ്വർണവും വെള്ളിയും പോക്കറ്റിലാക്കി 83 പോയൻറുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ (82) തമിഴ്നാടുമുണ്ട്. ഏഷ്യൻ ചാമ്പ്യൻ പി.യു. ചിത്ര (800 മീറ്റർ), മുഹമ്മദ് അഫ്സൽ (800 മീ), അലക്സ് എ. ആൻറണി (400 മീ) എന്നിവർ സ്വർണവും കെ.ടി. ഇർഫാൻ (20കി.മീ. നടത്തം), ജെസ്സി ജോസഫ് (800 മീ), ജിതിൻ പോൾ (400 മീ. ഹർഡ്ൽസ്) എന്നിവർ വെള്ളിയും നേടി.
ചൂടിൽ വീണ് അർപീന്ദർ
രണ്ടാം ദിനം കണ്ണുകളെല്ലാം ട്രിപ്ൾ ജംപിലെ സൂപ്പർതാരം അർപീന്ദർ സിങ്ങിലായിരുന്നു. നിറംമങ്ങിയ കാലമെല്ലാം മറന്ന് ഫോമിലേക്ക് തിരിച്ചെത്തിയ താരം 16.95 മീറ്റർ എന്ന യോഗ്യതാമാർക്ക് കടന്ന് ദോഹ ടിക്കറ്റുറപ്പിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, വിയർത്തുകുളിക്കുന്ന ഉച്ചവെയിലിന് ചുവടെ 2.30നായിരുന്നു മത്സരം. കഴിഞ്ഞ മാർച്ചിൽ 16.34ഉം ജൂണിൽ പാരിസിൽ 15.78ഉം മീറ്റർ മാത്രം ചാടി ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യതപോലും നേടാതെ നിരാശപ്പെടുത്തിയ താരം ലഖ്നോവിൽ മികവുകാട്ടിതന്നെ തുടങ്ങി. 16.83 മീറ്ററിൽ സ്വർണം നേടിയെങ്കിലും 12 സെൻറിമീറ്റർ വ്യത്യാസത്തിൽ ലോക ചാമ്പ്യൻഷിപ് യോഗ്യത നഷ്ടമായി. ഒരു ചാട്ടം ഫൗളായപ്പോൾ, രണ്ടാം ശ്രമത്തിലെ പ്രകടനമാണ് സ്വർണമായത്. 2018 ഏഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ഇൻഡോറിലും സ്വർണം നേടിയ അർപീന്ദറിന് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇവിടെ എതിരാളികൾ സമ്മാനിച്ചത്. വെള്ളി നേടിയ കർണാടകയുടെ മലയാളി താരം കാർത്തികും (16.80 മീ.) വെങ്കലം നേടിയ തമിഴ്നാടിെൻറ മുഹമ്മദ് സലാഹുദ്ദീനും (16.79) ഭാവിപ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെച്ചു. കേരളത്തിെൻറ എൽദോസ് പോൾ (16.43) നാലാമതായി. ‘‘ശരീരം തളർത്തുന്നതായിരുന്നു ചൂട്. മത്സരം പൂർത്തിയാവുേമ്പാഴേക്കും രണ്ടു ലിറ്ററെങ്കിലും ജലാംശം നഷ്ടപ്പെട്ടു’’ -മത്സരശേഷം അർപീന്ദർ പറഞ്ഞു. ഇനി സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ഗ്രാൻഡ്പ്രീയാണ് യോഗ്യത നേടാനുള്ള അവസാന അവസരം. 200 മീറ്ററിൽ സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമയം കുറിച്ച (20.91) തമിഴ്നാടിെൻറ ബാലകുമാർ നിതിൻ കൈയടി നേടി.
ട്രിപ്ൾ കേരളം
ട്രാക്കിലെ പ്രതീക്ഷയായ ഇനങ്ങളിലൊന്നും കേരളം നിരാശപ്പെടുത്തിയില്ല. 1500 മീറ്ററിലെ ഏഷ്യൻ ചാമ്പ്യനായ പി.യു. ചിത്ര ഇടവേളക്കുശേഷം 800 മീറ്റർ ട്രാക്കിൽ തിരിച്ചെത്തിയപ്പോൾ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവുമായാണ് (2:06.96 മി) ഫിനിഷ് ചെയ്തത്. പാലക്കാട് മുണ്ടൂർ സ്വദേശിനിയായ ചിത്ര നാളെ 1500ലും ഇറങ്ങും. ഒരു വർഷത്തിനുശേഷം ട്രാക്കിലെത്തിയ മലയാളി താരം ജെസ്സി ജോസഫിനാണ് വെള്ളി. പുരുഷവിഭാഗത്തിൽ പാലക്കാട് പറളിയിൽനിന്നും ഇന്ത്യൻ താരമായി വളർന്ന മുഹമ്മദ് അഫ്സൽ അനായാസം സ്വർണം (1: 48.35 മി) നേടി. ജിൻസൺ ജോൺസണും മഞ്ജിത് സിങ്ങും വിട്ടുനിന്ന ട്രാക്കിൽ വെല്ലുവിളിയില്ലാതെയാണ് അഫ്സൽ കുതിച്ചത്. 400 മീറ്ററിൽ അലക്സ് ആൻറണി (46.17 സെ) പുതുതാരോദയമായി. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ അലക്സ് മൂന്നുവർഷത്തിനുശേഷമാണ് ട്രാക്കിൽ തിരിച്ചെത്തുന്നത്. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 20 കി.മീ. നടത്തത്തിൽ ഒളിമ്പ്യൻ കെ.ടി. ഇർഫാൻ വെള്ളിയിലൊതുങ്ങി. ലോക ചാമ്പ്യൻഷിപ്, ഒളിമ്പിക്സ് യോഗ്യത നേരേത്ത സ്വന്തമാക്കിയ ഇർഫാൻ ഫിറ്റ്നസ് തെളിയിക്കൽ മാത്രം ലക്ഷ്യമിട്ടാണ് മത്സരിച്ചത്. ഹരിയാനയുടെ സന്ദീപ് കുമാർ (1 മണിക്കൂർ 27:25.47) സ്വർണം നേടിയപ്പോൾ ഇർഫാെൻറ സമയം 1:28:20.94 ആയിരുന്നു. 400 മീറ്റർ ഹർഡ്ൽസിൽ ജിതിൻ പോൾ (50.92 സെ) വെള്ളിയണിഞ്ഞു. ഇറാെൻറ അതിഥിതാരം മഹ്ദി പിറാനാണ് ഒന്നാമത്. വനിത ലോങ്ജംപിൽ തമിഴ്നാടിനായി മത്സരിച്ച കോഴിക്കോട്ടുകാരി നയന ജയിംസ് (6.20 മീ) സ്വർണം നേടി. മൂന്നാം ദിനത്തിൽ ലോങ്ജംപിൽ എം. ശ്രീശങ്കറും 400 മീറ്റർ വനിതകളിൽ ജിസ്ന മാത്യുവും ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.