നദിയാദ്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ആൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ കേ രളത്തിന് ആദ്യ ദിനം ഒരു സ്വർണം. പോൾവാൾട്ടിൽ സെൻറ് ജോർജ് എച്ച്.എസ്.എസ് കോതമംഗല ത്തിെൻറ കെ.സി. സിദ്ധാർഥ് ആണ് ആശ്വാസ സ്വർണം നേടിയത്.
വെല്ലുവിളിയില്ലാതെ പോരാടിയ സിദ്ധാർഥ് 4.40 മീറ്റർ ചാടിയാണ് സ്വർണമണിഞ്ഞത്. രണ്ടാമതെത്തിയ കർണാടകയുടെ ബവിത്കുമാറിന് 3.80 മീറ്ററേ ചാടാനായുള്ളൂ. രണ്ടു കേരള താരങ്ങൾ വെങ്കലവും നേടി. 100 മീറ്ററിൽ സി. അഭിനവും (10.86 സെ) ഹൈജംപിൽ അലൻ ജോസുമാണ് (2.03 മീ) വെങ്കലമണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.