ദേ​ശീ​യ യൂ​ത്ത്​ മീ​റ്റ്​: കേ​ര​ള​ത്തി​ന്​ വെ​ള്ളി മാ​ത്രം

ഹൈദരാബാദ്: 14ാമത് ദേശീയ യൂത്ത് അത്ലറ്റിക്സിെൻറ ആദ്യ ദിനത്തിൽ കേരളത്തിന് ആശ്വസിക്കാൻ ഒരു വെള്ളി മാത്രം. തുടർച്ചയായി ആറാം തവണയും കിരീടം നേടാനിറങ്ങിയ കേരളത്തിന് ആൺകുട്ടികളുടെ ഹൈജംപിൽ കെ.എസ്. അനന്തുവാണ് വെള്ളി സമ്മാനിച്ചത്. മറ്റിനങ്ങളിൽ കേരളത്തിെൻറ ആൺ-പെൺ താരങ്ങൾ മെഡലിനടുത്ത് പോലുമെത്തിയില്ല. ഹൈജംപിൽ 2.02 മീറ്റർ ഉയരം ചാടിയാണ് അനന്തു വെള്ളിയണിഞ്ഞത്. 2.04 മീറ്റർ ചാടിയ ഹരിയാനയുടെ ഗുർജിത് സിങ്ങിനാണ് സ്വർണം. ലോങ്ജംപിൽ മത്സരിച്ച ലിസ്ബത്ത് കരോളിൻ ജോസഫും 100 മീറ്ററിൽ ഒാടിയ അപർണ റോയിയും നിരാശപ്പെടുത്തി. 

ആദ്യ ദിനത്തിൽ രണ്ടു ദേശീയ റെക്കോഡുകൾ പിറന്നു. പെൺകുട്ടികളുടെ 3000 മീറ്ററിൽ ഹിമാചൽപ്രദേശിെൻറ സീമയാണ് കേരളത്തിെൻറ അനുമോൾ തമ്പിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് (10:00.22) തിരുത്തി താരമായത്. 9 മിനിറ്റ് 56.25 സെക്കൻഡാണ് പുതിയ റെക്കോഡ്. ആൺകുട്ടികളുടെ 3000 മീറ്ററിൽ ഡൽഹിയുടെ രാജശേഖർ മീറ്റ് റെക്കോഡ് സ്ഥാപിച്ചു.
Tags:    
News Summary - national youth meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT