ദേശീയ യൂത്ത്​ മീറ്റ്:​ കേരളത്തിന്​ രണ്ടു സ്വർണം

ഹൈദരാബാദ്: ദേശീയ യൂത്ത് മീറ്റിൽ ആദ്യ ദിനത്തിലെ മെഡൽ വരൾച്ചക്ക് രണ്ടാം ദിനം കണക്കുതീർത്ത് കേരളം. പെൺ താരങ്ങൾ തിളങ്ങിയപ്പോൾ ശനിയാഴ്ച കേരളത്തിെൻറ അക്കൗണ്ടിൽ വരവുചേർത്തത് രണ്ടു വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും. മെഡൽ പട്ടികയിൽ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും തുടർച്ചയായി ആറാം കിരീടമെന്ന മോഹം പൂവണിയില്ലെന്ന് ഏതാണ്ടുറപ്പായി. മീറ്റ് ഞായറാഴ്ച സമാപിക്കാനിരിക്കെ ഹരിയാന 130 പോയൻറുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് 62 പോയൻറാണുള്ളത്. 

ശനിയാഴ്ച കേരളത്തിനു ലഭിച്ച അഞ്ചു മെഡലും പെൺകുട്ടികളുടെ വകയായിരുന്നു. 100 മീറ്റർ ഹർഡ്ൽസിൽ അപർണ േറായിയും (14.30 സെ) ഹൈജംപിൽ ഗായത്രി ശിവറാമും (1.66 മീ.) സ്വർണം നേടി. 400 മീറ്ററിൽ കെ.ടി. ആദിത്യയും 1500 മീറ്ററിൽ മിന്നു പി. റോയിയുമാണ് വെള്ളി സ്വന്തമാക്കിയത്. 5 കി.മീ. നടത്തത്തിൽ എ. ദിവ്യ വെങ്കലം നേടി. രണ്ടാം ദിനത്തിൽ രണ്ട് ഹാമർത്രോ താരങ്ങൾ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. പഞ്ചാബിെൻറ ധംനീത് സിങ് (72.75 മീ.), തമിഴ്നാടിെൻറ മേധ (52.88 മീ.) എന്നിവരാണ് മീറ്റ് റെക്കോഡ് കുറിച്ചത്. 10 താരങ്ങൾ ഏഷ്യൻ^ലോക യൂത്ത് മീറ്റ് യോഗ്യത നേടി.
Tags:    
News Summary - national youth meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT