പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പി.ടി ഉഷക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ സങ്കടമുണ്ടെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
എഷ്യയില്‍ പി.യു ചിത്ര സ്വര്‍ണ്ണമെഡല്‍ നേടിയ പ്രകടനത്തിനു വേണ്ടി എടുത്ത സമയം ഈ വിഭാഗത്തിലെ മികച്ച 25 പ്രകടനങ്ങളില്‍ പോലും വരില്ലെന്നും അദ്ദേഹം പറഞ്ഞു. വസ്തുകകള്‍ ആണ് ചര്‍ച്ചയാവേണ്ടതെന്നും എന്‍.എസ് മാധവന്‍ വ്യക്തമാക്കി.
ഹീറ്റ്‌സ് നടക്കുമ്പോള്‍ അവസാന സ്ഥാനക്കാരിയായി ഒറ്റക്ക് ഓടിയെത്തുന്ന ചിത്രയെ കാണാനാണോ മലയാളികള്‍ക്ക് താല്‍പര്യമെന്നും അദ്ദേഹം ചോദിച്ചു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പി.യു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്.
Saddened by attacks on PT Usha. What chance PU Chitra's 4.17.92 mts has against even d 25th best? Jingoism shouldn't put blinkers on facts. pic.twitter.com/saL5mffTDs
— N.S. Madhavan (@NSMlive) July 29, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.