പരസ്യ അഭിപ്രായപ്രകടനം: ജെയ്ഷക്കെതിരെ  നടപടിയുണ്ടാവും

കോയമ്പത്തൂര്‍: അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും പരിശീലകനുമെതിരെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയ മലയാളി ഒളിമ്പ്യന്‍ ഒ.പി. ജെയ്ഷക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് സൂചന. ഫെഡറേഷന്‍ യോഗം ചേര്‍ന്ന് അച്ചടക്കനടപടി സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി സി.കെ. വത്സന്‍ അറിയിച്ചു. റിയോ ഒളിമ്പിക്സ് മാരത്തണില്‍ പങ്കെടുത്തശേഷം മടങ്ങിയത്തെിയാണ് ജെയ്ഷ ഇവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
ഇന്ത്യയുടെ സ്പ്രിന്‍റ് കോച്ച് റഷ്യക്കാരന്‍ ദിമിത്രിയെ പുറത്താക്കുകയും മറ്റ് അഞ്ച് വിദേശ പരിശീലകരെ നിലനിര്‍ത്തുകയും ചെയ്യും. ഗ്രാന്‍ഡ്പ്രീകളുടെ എണ്ണം ആറാക്കി ഉയര്‍ത്തും. ഇതിലൊന്ന് കേരളത്തിലാണ് നടത്തുക. വിദേശ താരങ്ങളും പങ്കെടുക്കുമെന്ന് വത്സന്‍ പറഞ്ഞു. ഏഷ്യന്‍ ട്രാക്ക്, ലോക ചാമ്പ്യന്‍ഷിപ് തുടങ്ങിയവക്കുള്ള ദേശീയ ക്യാമ്പ് പാട്യാല, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡിസംബറില്‍ ആരംഭിക്കും. ഡല്‍ഹിയില്‍ ഫെഡറേഷന്‍ സ്പ്രിന്‍റ് അക്കാദമി ആരംഭിക്കും.
Tags:    
News Summary - OP Jaisha was offered drinks but her coach Snesarev refused refreshments 0 replies 2 retweets 9 likes Reply Retweet 2 Like 9 More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT