ന്യൂഡൽഹി: ഭുവനേശ്വറിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് മീറ്റിൽ പെങ്കടുക്കാൻ പാകിസ്താൻ അത്ലറ്റുകൾക്ക് വിസ അനുവദിച്ചു. എട്ട് അത്ലറ്റുകൾക്കും രണ്ട് പരിശീലകർക്കുമാണ് കേന്ദ്രസർക്കാർ അവസാനനിമിഷം വിസ അനുവദിച്ചത്. താരങ്ങൾ വാഗ അതിർത്തി വഴി രണ്ടു ദിവസത്തിനകം ഒഡിഷയിലെത്തുമെന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറി സി.കെ. വൽസൻ അറിയിച്ചു. കേന്ദ്രസർക്കാർ തീരുമാനത്തെ ഫെഡറേഷൻ ഭാരവാഹികൾ സ്വാഗതം ചെയ്തു. വിസ അനുവദിക്കാൻ വൈകിയതോടെ പാകിസ്താൻ മീറ്റിൽനിന്നും പിൻവാങ്ങുമെന്ന വാർത്തകളുണ്ടായിരുന്നു. ഇന്ത്യ-പാക് നയതന്ത്ര പ്രശ്നം രൂക്ഷമായതോടെ ഇന്ത്യയിൽ നടന്ന ജൂനിയർ ലോകകപ്പ്, ഏഷ്യൻ ഗുസ്തി, സ്നൂക്കർ ചാമ്പ്യൻഷിപ്പുകളിൽ പാകിസ്താൻ പെങ്കടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.