ന്യൂഡൽഹി: ലോകത്തെ ഏറ്റവും വേഗമേറിയ താരമായി ഉസൈൻ ബോൾട്ടിനെ മാറ്റിയ ജമൈക്കൻ മണ്ണിലേക്ക് വലിയ സ്വപ്നങ്ങളുമായി പ്രിസ്കിലയും ശനിയാഴ്ച വിമാനം കയറും. രാജ്യത്തെ മിടുക്കരായ 14 അത്ലറ്റുകൾക്കായി ജമൈക്കയിലെ ബോൾട്ട് അക്കാദമി ഒരുക്കുന്ന ഒരുമാസത്തെ പരിശീലനത്തിലേക്കാണ് മലയാളി താരം പ്രിസ്കിലയും പോവുന്നത്.
വെള്ളിയാഴ്ച ഖേലോ ഇന്ത്യയിൽ 800 മീറ്ററിൽ വെള്ളി നേടിയ താരം ലണ്ടൻ വഴിയാണ് കിങ്സ്റ്റണിലേക്ക് യാത്രയാവുന്നത്. മറ്റൊരു മലയാളി താരം ജിസ്ന മാത്യുവിനും സെലക്ഷൻ കിട്ടിയെങ്കിലും ആദ്യ സംഘത്തിൽ അവരില്ല. ഉത്തരാഖണ്ഡിെൻറ അനുകുമാർ, 100 മീറ്ററിൽ സ്വർണം നേടിയ ഡൽഹിയുടെ നിസാർ അഹ്മദ് എന്നിവർക്കുപുറമെ ഒഡിഷ, തമിഴ്നാട് താരങ്ങളും സംഘത്തിലുണ്ട്.
‘ഗെയിലാ’ണ് സ്പോൺസർഷിപ് ഏറ്റെടുത്തത്. ഉസൈൻ ബോൾട്ടിെൻറയും യൊഹാൻ േബ്ലക്കിെൻറയും പരിശീലകനായ ഗ്ലെൻ മിൽസും ജർമൈൻ ഷാനുമാണ് ഇന്ത്യൻ അത്ലറ്റുകൾക്ക് പാഠങ്ങൾ പകർന്നു നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.