ചെന്നൈ: പ്രോ വോളി ലീഗിൽ സ്വന്തം തട്ടകത്തിലും ചെന്നൈ സ്പാർട്ടൻസിന് തോൽവി. കൊച്ചി യിൽ കളിച്ച മൂന്നിലും തോറ്റ യു മുംബക്കു മുന്നിൽ ആതിഥേയർ പതറിപ്പോയപ്പോൾ 3-2നായിരുന്നു മുംബയുടെ ആദ്യ ജയമെത്തിയത്. ഇതോടെ, മൂന്നും നാലും സ്ഥാനക്കാരായി സെമിയിലെത്തുന്നവർ ആരെന്നറിയാനുള്ള പോരാട്ടം സങ്കീർണമായി. തുടർച്ചയായി ആദ്യ മൂന്നു സെറ്റും ജയിച്ചാണ് മുംബ ചെന്നൈയെ വീഴ്ത്തിയത്. സ്കോർ: 15-14, 15-8, 15-10, 10-15,10-15.
കനേഡിയൻ അറ്റാക്കറായ റുഡി വെർഹോഫ് ചെന്നൈക്കായി പോയൻറുകൾ വാരിക്കൂട്ടിയെങ്കിലും മുംബയുടെ ആക്രമണത്തെ തടയാൻ പാടുപെട്ടു. ദീപേശ് കുമാർ സിൻഹയും വിനീത് കുമാറുമാണ് മുംബയുടെ ടോപ് സ്കോറർമാർ. ടീം ഗെയിമാക്കിമാറ്റിയാണ് അവർ കളി നേടിയത്.
ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പമാണ് മുന്നേറിയതെങ്കിലും അവസാന കുതിപ്പിൽ മുംബ കളിപിടിച്ചു. പിന്നീട് രണ്ടും മൂന്നും ജയിച്ച അവർ ഗെയിം പിടിച്ചു. അവസാന രണ്ട് സെറ്റ് ജയിച്ചെങ്കിലും ചെന്നൈക്ക് വിലപ്പെട്ട രണ്ട് പോയൻറ് നഷ്ടമായി. ഞായറാഴ്ച ചെന്നൈ സ്പാർട്ടൻസും അഹ്മദാബാദ് ഡിഫൻഡേഴ്സും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.