പ്രഥമ പ്രോ വോളി ചാമ്പ്യൻഷിപ് ആദ്യപാദം പിന്നിട്ടപ്പോൾ ദൃശ്യമായത് കാലിക്കറ്റ് ഹ ീറോസിെൻറ കുതിപ്പ്. കളിച്ച അഞ്ച് മത്സരങ്ങളും ആധികാരികമായി ജയിച്ച് മുന്നേറുന്ന ക ാലിക്കറ്റ് ടീമിലുള്ളവർതന്നെയാണ് വ്യക്തിഗത നേട്ടങ്ങളിലും മിന്നും സ്മാഷുകളു തിർത്ത് കുതിക്കുന്നത്.
ടൂർണമെൻറിലെ സൂപ്പർതാരമായി മാറിയ അജിത് ലാൽ ആണ് മൊത് തം പോയൻറ് നേട്ടത്തിൽ മുന്നിൽ. 74 പോയൻറാണ് ഇൗ അറ്റാക്കർ വാരിക്കൂട്ടിയത്. പോയൻറ് നേട്ടത്തിൽ ആദ്യ അഞ്ചുപേരിൽ നാലുപേരും കാലിക്കറ്റുകാരാണെന്നത് ടീമിെൻറ ആധിപത്യത്തിന് അടിവരയിടുന്നു. ക്യാപ്റ്റൻ ജെറോം വിനീതാണ് 69 പോയൻറുമായി അജിത്തിനുപിന്നിൽ. 57 പോയൻറ് നേടിയിട്ടുള്ള ഹൈദരാബാദ് ബ്ലാക് ഹോക്സിെൻറ അശ്വൽ റായ് മാത്രമാണ് ആദ്യ അഞ്ചിൽ കാലിക്കറ്റിന് പുറത്തുനിന്നുള്ള താരം. കാലിക്കറ്റിെൻറ യു.എസ് താരം പോൾ ലോട്മാനും (51) കർണാടക താരം എ. കാർത്തികും (48) ആണ് നാലും അഞ്ചും സ്ഥാനത്ത്.
സ്പൈക് പോയൻറ്സിെൻറ കാര്യത്തിലും ആദ്യ നാലുപേരുടെ കാര്യത്തിൽ വ്യത്യാസമില്ല. 64 പോയൻറുമായി അജിത്ത് മുന്നിൽനിൽക്കുേമ്പാൾ 56 പോയേൻറാടെ ജെറോം രണ്ടാമതുണ്ട്. അശ്വൽ റായ് (41) മൂന്നാമതും ലോട്മാൻ (40) നാലാമതുമാണ്. ഹൈദരാബാദ് ബ്ലാക് ഹോക്സിെൻറ കഴ്സൺ ക്ലാർക് (39) ആണ് അഞ്ചാംസ്ഥാനത്ത്.
15 പോയൻറുമായി അശ്വൽ റായ് ആണ് ബ്ലോക് പോയൻറിൽ മുന്നിൽ നിൽക്കുന്നത്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിെൻറ ഡേവിഡ് ലീ 14 പോയേൻറാടെ രണ്ടാമതാണ്. കാലിക്കറ്റിെൻറ കാർത്തികും (13) ഇല്യൂണി എൻഗംപൂരുവും (10) ആണ് മൂന്നും നാലും സ്ഥാനത്ത്. അഹ്മദാബാദ് ഡിഫൻഡേഴ്സിെൻറ നോവിക ബ്യെലിക (8) ആണ് അഞ്ചാമത്. സർവ് പോയൻറിൽ കാർത്തിക് (15) ആണ് മുന്നിൽ. ജെറോം വിനീത് (10), ചെന്നൈ സ്പാർട്ടൻസിെൻറ നവീൻ രാജ ജേക്കബ് (9), കാലിക്കറ്റ് താരങ്ങളായ ലോട്മാൻ (7), നവീൻ കുമാർ (7) എന്നിവരാണ് രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. രണ്ടാം പാദ മത്സരങ്ങൾക്ക് ശനിയാഴ്ച ചെന്നൈയിൽ തുടക്കമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.