കോഴിക്കോട്: ഒളിമ്പ്യൻ പി.ടി. ഉഷയുടെ ജീവിതം സിനിമയാകുന്നു. പരസ്യചിത്രങ്ങളിലൂെട ശ്രദ്ധനേടിയ രേവതി വർമ സംവിധാനം െചയ്യുന്ന സിനിമയുടെ ഷൂട്ടിങ് അടുത്ത വർഷം തുടങ്ങാനാണ് സാധ്യത. 100 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന സിനിമക്ക് ‘പി.ടി. ഉഷ, ഇന്ത്യ’ എന്നാണ് പേരിട്ടത്.
ഹിന്ദിയും ഇംഗ്ലീഷുമടക്കമുള്ള ഭാഷകളിലെത്തുന്ന സിനിമയുടെ തിരക്കഥാകൃത്ത് ഡോ. എം. സജീഷാണ്. ഒാസ്കർ പുരസ്കാരജേതാക്കളായ എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും പിന്നണിയിൽ പ്രവർത്തിക്കും.
പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, സോനം കപൂർ, ആൻഡ്രിയ ജർമിയ എന്നിവരിലാരെങ്കിലും ഉഷയുെട റോളിലെത്തും. മോഹൻലാൽ, കാർത്തി, അമിതാഭ് ബച്ചൻ, ജയ ബച്ചൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.