മലപ്പുറം: രക്തത്തെയും മജ്ജയെയും അർബുദം ബാധിച്ച റദീഫ് വേദനയുടെ ആശുപത്രിക്കിടക് കയിൽ നിന്ന് ജീവിതത്തിലേക്ക് ഒാടിക്കയറുകയായിരുന്നു. പത്താംതരത്തിൽ പഠിക്കുേമ്പ ാൾ പിടികൂടിയ രക്താർബുദത്തോട് പടപൊരുതി വിജയിച്ച് മാരത്തണിെൻറ ട്രാക്കിലേക്കാ ണ് ഇൗ പതിനെട്ടുകാരെൻറ കുതിപ്പ്. ഞായറാഴ്ച നടക്കുന്ന കാലിക്കറ്റ് ഹാഫ് മാരത്തണിൽ പെങ്കടുക്കാനൊരുങ്ങുകയാണ് റദീഫ്. മുതിർന്നവർ പോലും വീണുപോകുന്ന അസുഖത്തിെൻറ പിടിയിൽ നിന്ന് അതിജീവനത്തിെൻറ ഒാട്ടത്തിലേക്ക് തിരിഞ്ഞതിന് പിന്നിൽ ആത്മസുഹൃത്ത് മുഹ്സിൻ കൊന്നോലയുടെയും മലപ്പുറം റണ്ണേഴ്സ് ക്ലബിെൻറയും പിന്തുണ ചില്ലറയൊന്നുമല്ല.
ഏഴാംതരം മുതൽ സഹപാഠിയായ മുഹ്സിനാണ് റദീഫിനെ മാരത്തണിെൻറ വഴിയിൽ കൊണ്ടുവരുന്നത്. മുംബൈ മാരത്തൺ പൂർത്തിയാക്കിയ മുഹ്സിനാണ് കൂട്ടുകാരനിലെ കായികതാരത്തെ കണ്ടെത്തിയതും ആവശ്യമായ കാര്യങ്ങൾ പറഞ്ഞുകൊടുത്തതും. കാലിക്കറ്റ് മാരത്തണിൽ രജിസ്റ്റർ ചെയ്തതും കൂട്ടുകാരൻ തന്നെയാണ്. തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സക്കും മുഹ്സിൻ കൂട്ടിനുണ്ടായിരുന്നു. തിരൂർക്കാട് എ.എം.എച്ച്.എസ്സിൽ പഠിക്കുേമ്പാൾ അനുഭവപ്പെട്ട തുടർച്ചയായ പനിയും തലവേദനയുമാണ് റദീഫിനെ ആർ.സി.സിയിൽ എത്തിച്ചത്. ആശുപത്രിക്കിടക്കയിൽ നിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹപാഠികളുടെയും സഹായത്തോടെ പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതി മികച്ച വിജയം നേടി.
ഇപ്പോൾ പൊന്നാനിയിൽ അയാട്ട എയർപോർട്ട് മാനേജ്മെൻറിന് പഠിക്കുകയാണ്. മുംബൈ മാരത്തണിന് സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് ദീർഘദൂര ഒാട്ടത്തിൽ റദീഫിെൻറ ഭാവി തിരിച്ചറിയപ്പെടുന്നത്. അങ്ങനെ തൃശ്ശൂർ മാരത്തണിൽ പെങ്കടുത്ത് 10 കിലോമീറ്റർ വിജയകരമായി പൂർത്തിയാക്കി. പരിശീലനവും പഠനവുമൊക്കെയായി ജീവിതം തിരിച്ചുപിടിക്കുകയാണിപ്പോൾ. വർഷത്തിലൊരിക്കൽ പരിശോധന നടത്തണം. എടപ്പാൾ പൂക്കരത്തറ കുമ്പത്തുവളപ്പിൽ മുഹമ്മദിെൻറയും സൈഫുന്നീസയുെടയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.