ചെന്നൈ: ദേശീയ ഒാപൺ മീറ്റിൽ കിരീട കുതിപ്പിലേക്ക് പാളം തെറ്റാതെ റെയിൽവേ. മൂന്ന് ദിനവും 27 ഇനങ്ങളും പൂർത്തിയായപ്പോൾ റെയിൽവേക്ക് പിന്നിൽ സർവീസസ് രണ്ടാം സ്ഥാനത്തും ഒ.എൻ.ജി.സി മൂന്നാം സ്ഥാനത്തുമുണ്ട്. ആദ്യ ദിനം മൂന്നാം സ്ഥാനത്തായിരുന്ന കേരളം എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു സ്വർണവും വെള്ളിയും മാത്രമാണ് കേരളത്തിെൻറ സമ്പാദ്യം. 12 സ്വർണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമടക്കം 185 പോയൻറ് നേടിയ റെയിൽവേ കിരീടമുറപ്പിച്ച മട്ടാണ്. തൊട്ടുപിന്നിലുള്ള സർവിസസ് എട്ടു സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും ആവനാഴിക്കുള്ളിലാക്കി 136 പോയൻറ് കരസ്ഥമാക്കി.
തിരിച്ചുവരവിൽ
മീറ്റ് റെക്കോഡ്
പുരുഷന്മാരുടെ ഹൈജംപിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും മീറ്റ് റെക്കോഡ്. മൂന്ന് വർഷത്തിനുശേഷം തിരിച്ചെത്തിയ സിദ്ധാർഥ് യാദവ് 2.23മീറ്റർ ചാടിയാണ് ഹൈജംപ് പിറ്റിൽ റെക്കോഡിട്ടത്. സർവിസസിെൻറ വി. ഭാരതിക്കാണ് വെള്ളി. നേവിയുടെ എറണാകുളത്തെ ക്യാമ്പിലാണ് ഭാരതി ജോലി നോക്കുന്നത്.
നുറുങ്ങുവെട്ടമായി
റിൻറുവും ബിമിനും
കേരളത്തിന് നേട്ടം കൊയ്യാൻ കഴിയുന്നില്ലെങ്കിലും മറുനാട്ടുകാർക്ക് വേണ്ടി മലയാളികൾ സ്വർണക്കൊയ്ത്ത് തുടരുന്നു. വനിത വിഭാഗം ട്രിപ്ൾ ജംപിൽ റെയിൽവേയുടെ കേരള താരം റിൻറു മാത്യു 12.86 മീറ്റർ ചാടി വെള്ളി നേടിയേപ്പാൾ പുരുഷ വിഭാഗം പോൾ വോൾട്ടിൽ റെയിൽവേയുടെ കെ.പി. ബിമിൻ െവങ്കലം നേടി. വനിത വിഭാഗം ട്രിപ്ൾ ജംപിൽ സ്വര്ണമണിയുമെന്നു പ്രതീക്ഷിച്ച ഒ.എൻ.ജി.സിയുടെ മലയാളി താരം എന്‍.വി. ഷീനക്ക് 12.78 മീറ്ററില്‍ നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 12.23 മീറ്റർ ചാടി കേരളത്തിെൻറ ആതിര സുരേന്ദ്രൻ ഒമ്പതാം സ്ഥാനത്തായി. റെയില്വേസിെൻറ മറ്റൊരു മലയാളി താരം എം.എ. പ്രജുഷക്ക് 12.23 മീറ്ററില്‍ എട്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
ഉച്ചക്കു ശേഷം നടന്ന പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലാണ് ആദ്യ റെക്കോഡ് പ്രകടനം. എട്ടു വര്‍ഷം മുമ്പ് ഭോപാല്‍ മീറ്റില്‍ റെയില്വേസിെൻറ മലയാളി താരം ജോസഫ് ജി. ഏബ്രഹാം സ്ഥാപിച്ച 50.26 സെക്കന്‍ഡ് എന്ന റെക്കോഡ് സമയം തകര്‍ത്ത് തമിഴ്നാടിെൻറ സന്തോഷ് കുമാറാണ് സുവര്‍ണക്കുതിപ്പ് നടത്തിയത്. ഈയിനത്തില്‍ കേരളത്തിെൻറ ബിനു ജോസിന് 52.29 സെക്കന്‍ഡില്‍ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.