ചെന്നൈ: മലയാളി അത്ലറ്റുകളെ എൻജിനാക്കി കുതിച്ച ഇന്ത്യൻ റെയിൽവേക്ക് തുടർച്ചയായി 19ാം തവണയും ദേശീയ സീനിയർ ഒാപൺ അത്ലറ്റിക്സ് കിരീടം. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സമാപിച്ച 57ാമത് ചാമ്പ്യൻഷിപ്പിൽ 17 സ്വര്‍ണവും 13 വെള്ളിയും 12 വെങ്കലവും നേടി 296 പോയേൻറാടെയാണ് റെയില്‍വേസ് കിരീടം നിലനിര്‍ത്തിയത്.
12 സ്വര്‍ണവും 10 വെള്ളിയും ഏഴു വെങ്കലവുമടക്കം 182 പോയൻറ് നേടിയ സര്‍വിസസാണ് റണ്ണറപ്പ്. ഒ.എൻ.ജി.സി (77) മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമടക്കം 40 പോയൻറുള്ള കേരളം ഏഴാം സ്ഥാനത്തായി. കഴിഞ്ഞ ലഖ്നോ മീറ്റിൽ മെച്ചപ്പെട്ട പ്രകടനവുമായി കേരളം നാലാം സ്ഥാനത്തുണ്ടായിരുന്നു. ആതിഥേയരായ തമിഴ്നാട് 64 പോയൻറുമായി അഞ്ചാംസ്ഥാനത്തുണ്ട്. വനിതകളുടെ കരുത്തിലായിരുന്നു റെയില്വേസിെൻറ കുതിപ്പ്. .
സുവർണം ‘ശ്രീ’
ആദ്യദിനം പോലെ സമാപന ദിവസവും കേരളം സ്വർണത്തിൽ മുത്തമിട്ടു. പുരുഷന്മാരുടെ ട്രിപ്ൾ ജംപിൽ ആലപ്പുഴ പുന്നമട സ്വദേശിയായ ശ്രീജിത് മോൻ 16.15 മീറ്റർ ചാടി ഒന്നാമതെത്തിയപ്പോൾ ദേശീയ - മീറ്റ് റെക്കോഡ് ഉടമയായ റെയിൽവേയുടെ മലയാളി താരം രഞ്ജിത് മഹേശ്വരി പേശിവലിവ് മൂലം 16.00 മീറ്ററിൽ ഒതുങ്ങി നാലാംസ്ഥാനത്തായി. സർവിസസിെൻറ മലയാളി താരം രാകേശ് ബാബു ( 16.06 മീ.) വെള്ളിയും ഒ.എൻ.ജി.സി അർപീന്ദർ സിങ് വെങ്കലവും അണിഞ്ഞു.
കീറിയ സ്പൈക്കുമായി പിറ്റിലിറങ്ങിയാണ് ശ്രീജിത്ത് സുവർണ ചാട്ടം പൂർത്തിയാക്കിയത്. ദേശീയ ചാമ്പ്യന്‍ ഒ.എൻ.ജി.സിയുടെ അര്‍പീന്ദര്‍ സിങ്ങിനെ പിന്തള്ളിയായിരുന്നു പ്രകടനം. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം പിന്നിട്ടപ്പോൾ സ്പൈക് പൂർണമായും കീറി. മാറ്റിയിടാന്‍ വേറെ ഇല്ലാത്തതിനാല്‍ കീറിയത് അണിഞ്ഞുതന്നെ മത്സരം പൂർത്തിയാക്കി.
രണ്ടു മലയാളി താരങ്ങള്‍കൂടി ഇന്നലെ മെഡല്‍പട്ടികയില്‍ ഇടംപിടിച്ചു. പുരുഷന്മാരുടെ 800 മീറ്ററില്‍ വെള്ളി നേടിയ സര്വിസസിെൻറ പി. മുഹമ്മദ് അഫ്സലും വനിതകളുടെ പോള്‍വോള്‍ട്ടില്‍ വെങ്കലം നേടിയ റെയില്വേസിെൻറ കെ.സി. ദിജയും.
800 മീറ്ററില്‍ 1:49.16 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അഫ്സൽ വെള്ളി നേടിയത് (1:49.05 മിനിറ്റ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.