മോസ്കോ: ഒളിമ്പിക്സില്‍ പോലും റഷ്യന്‍ കായികതാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവന്ന വിവാദമായ മരുന്നടി സംഭവത്തെക്കുറിച്ച് റഷ്യന്‍ കായിക അധികൃതര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 2014ലെ സോച്ചി ശീതകാല ഒളിമ്പിക്സില്‍ ഒൗദ്യോഗിക അനുമതിയോടെ മരുന്നടി നടന്നുവെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്ന് റഷ്യയുടെ അത്ലറ്റിക്സ് ടീമിനെ റിയോ ഒളിമ്പിക്സില്‍ അയോഗ്യരാക്കിയിരുന്നു. എന്നാല്‍, റഷ്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢ തന്ത്രമൊരുക്കുകയാണെന്ന ആരോപണവുമായി റഷ്യന്‍ കായിക അധികൃതര്‍ നിരന്തരം നിഷേധിക്കുകയായിരുന്നു.
റഷ്യയുടെ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ആക്ടിങ് ഡയറക്ടര്‍ ജനറലായ അന്നാ ആന്‍സെലിയോവിച്ചിനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക് ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, റഷ്യന്‍ സര്‍ക്കാറിന് ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നും കായിക അധികൃതര്‍ അറിഞ്ഞുകൊണ്ടാണ് മരുന്നടിയും സാമ്പിളില്‍ അട്ടിമറി നടത്തിയതെന്നും അന്നാ ആന്‍സെലിയോവിച്ച് വ്യക്തമാക്കി. ആയിരത്തിലേറെ കായികതാരങ്ങള്‍ മരുന്നടിച്ചതായാണ് അന്ന ഏറ്റുപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.