സംസ്ഥാന സ്കൂള്‍ ഗെയിംസ്: തൃശൂര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ 


മഞ്ചേശ്വരം: ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തില്‍ രണ്ടുദിവസമായി നടക്കുന്ന സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ തൃശൂര്‍ ജില്ലക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്. കോഴിക്കോട് രണ്ടും മലപ്പുറം മൂന്നാം സ്ഥാനവും നേടി. 44 പോയന്‍റുമായാണ് തൃശൂര്‍ ജില്ല ജേതാക്കളായത്. സീനിയര്‍ ആണ്‍കുട്ടികളുടെ കബഡിയില്‍ കൊല്ലം ഒന്നാമതായി. കാസര്‍കോട് രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ ബാഡ്മിന്‍റണില്‍ കോഴിക്കോട് ജേതാക്കളായി. തൃശൂര്‍ രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ ഫുട്ബാളില്‍ കാസര്‍കോട് ജില്ല ഒന്നാമതായി. ഹാന്‍ഡ്ബാളില്‍ തൃശൂര്‍ ജില്ല ജയിച്ചു. എറണാകുളം റണ്ണറപ്പ് ആയി. സീനിയര്‍ പെണ്‍കുട്ടികളുടെ ഹാന്‍ഡ്ബാളില്‍ കണ്ണൂര്‍ ജില്ലക്കാണ് ഒന്നാം സ്ഥാനം. തൃശൂര്‍ ജില്ല രണ്ടാമതായി. കബഡി ഇനത്തില്‍ കൊല്ലം ജേതാക്കളായി. പാലക്കാട് രണ്ടാം സ്ഥാനം നേടി. ബാഡ്മിന്‍റണില്‍ കോഴിക്കോട് ഒന്നാമതും കണ്ണൂര്‍ രണ്ടാമതും എത്തി. വനിതാ ഫുട്ബാളില്‍ മലപ്പുറം, കോഴിക്കോട് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. 

 

Tags:    
News Summary - school games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.