ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം ആതിഥേയർക്ക്. എളയാവൂർ സി.എച്ച്.എം .എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാർഥി അനാമിക വി. രാജേഷാണ് 33.02 മീറ്റർ ദൂരം കുറിച്ച് സ്വ ന്തം നാട്ടുകാർക്ക് മുന്നിൽ ഒന്നാമതെത്തിയത്. ആറു വർഷം പഴക്കമേറിയ ജില്ലതല മീറ്റ് റെക്കോഡ് തിരുത്തി ഹാട്രിക് നേട്ടം കുറിച്ചാണ് അനാമിക സംസ്ഥാനതല മത്സരത്തിനെത്തിയത്.
ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയിട്ടുണ്ട് ഈ മിടുക്കി. എട്ടാം ക്ലാസ് മുതൽ സി.എച്ച്.എം അക്കാദമിയിൽ പരിശീലിച്ചുവരുന്ന അനാമിക രാജേഷ്-രജിത ദമ്പതിമാരുടെ മകളാണ്. സംസ്ഥാനതലത്തിൽ പ്രകടനം മെച്ചെപ്പടുത്താനായതിലുള്ള സന്തോഷം അനാമിക മറച്ചുവെക്കുന്നില്ല. ഷോട്പുട്ടിൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പുറംവേദന കാരണം ഹാമർത്രോയിൽ മത്സരിക്കുന്നില്ലെന്ന് അനാമിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.