കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിെൻറ ആദ്യദിനം മുന്‍ ജേതാക്കളായ പാലക്കാട ിെൻറ കുതിപ്പുതുടങ്ങി. 18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു സ്വര്‍ണവും ആറു വെള്ളി യും രണ്ടു വെങ്കലവുമടക്കം 35 പോയൻറുമായാണ് പാലക്കാട് മുന്നേറുന്നത്. അഞ്ചു സ്വര്‍ണവും ഒ രു വെള്ളിയും നാലു വെങ്കലവുമടക്കം 32 പോയൻറുമായി എറണാകുളമാണ് രണ്ടാമത്. ഉഷ സ്കൂളി െൻറ കരുത്തില്‍ മൂന്നു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി 27 പോയൻറുമായി കോഴിേക്കാട് മൂന്നാമതാണ്.
മൂന്നു സ്വര്‍ണവും ഒരു വെള്ളിയും അടക്കം 18 പോയൻറുമായി തൃശൂരാണ് നാലാമത്. സ്കൂളുകളില്‍ രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവുമടക്കം 12 പോയൻറുമായി എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസാണ് ഒന്നാമത്. കോഴിേക്കാട് പൂവമ്പായി എ.എം.എച്ച്.എസും പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസും 11 പോയൻറുമായി തൊട്ടുപിന്നിലുണ്ട്. ആദ്യദിനം മൂന്നു റെക്കോഡുകളാണ് പിറന്നത്.
സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജന് 6.24 മീറ്റര്‍ ചാടി പുതിയ ദൂരംകുറിച്ചു. 2012-ല്‍ തിരുവനന്തപുരം സായിയിലെ ജെനിമോള് ജോയ് സ്ഥാപിച്ച 5.91 മീറ്ററിെൻറ റെേക്കാഡാണ് ആന്‍സി തിരുത്തിയത്. രണ്ടു സെൻറീമീറ്റര്‍ വ്യത്യാസത്തിലാണ് ആന്‍സിക്ക് ദേശീയ റെക്കോഡ് ദൂരം നഷ്ടമായത്. വെള്ളി നേടിയ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ പി.എസ്. പ്രഭാവതിയും 6.05 മീറ്റര്‍ താണ്ടി മീറ്റ് റെക്കോഡ് ദൂരം മെച്ചപ്പെടുത്തി.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ പി.ടി. ഉഷയുടെ ശിഷ്യ ശാരിക സുനില്‍കുമാര്‍ 59.55 സെക്കന്‍ഡില്‍ ഓടിയത്തെി റെക്കോഡ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ എറണാകുളം പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയിലെ ടി.ജെ. ജോസഫും പുതിയ ദൂരംകുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.