കണ്ണൂർ: സംസ്ഥാന സ്കൂൾ കായിക മാമാങ്കത്തിന് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്റ്റേഡിയത്തിൽ ശനിയാഴ്ച വിസിലൂതും. രാവിലെ ഏഴിന് മത്സരങ്ങൾ ആരംഭി ക്കും. സ്റ്റേഡിയത്തിലെ ഒരുക്കം വെള്ളിയാഴ്ച വൈകീട്ട് പൂർത്തിയാകും. രജിസ്ട്രേഷന് വേണ്ട സൗകര്യങ്ങളും പൂർത്തിയായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്കും ഫീൽഡും ഒരുക്കിയതിനാൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം പഞ്ചാബിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്യേണ്ട കൗമാര പ്രതിഭകളെ ഈ മേളയിൽ കെണ്ടത്തും.
കായിക മേളക്ക് മുന്നോടിയായി വ്യാഴാഴ്ച നഗരത്തിൽ വിളംബര ഘോഷയാത്ര നടന്നു. കണ്ണൂർ ജില്ല ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച് നഗരം ചുറ്റി കാൽടെക്സ് ജങ്ഷനിൽ സമാപിച്ചു. കണ്ണൂർ സ്പോർട്സ് ഡിവിഷൻ വിദ്യാർഥികളും എൻ.സി.സി കാഡറ്റുകളും അധ്യാപകരും അണിനിരന്ന ഘോഷയാത്രക്ക് സ്പോർട്സ് ഡയറക്ടർ ചാക്കോ ജോസഫ്, ഡി.ഡി.ഇ ടി.പി. നിർമല ദേവി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് അഴീക്കോട് സ്കൂളിലെ വിദ്യാർഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മേളയിൽ പങ്കെടുക്കാനെത്തുന്ന കുട്ടികളെ എത്തിക്കാൻ 30ഓളം ബസുകൾ തയാറാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് 3.30ന് കായിക മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.