തിരുവനന്തപുരം: തിരുവനന്തപുരം ‘സായി’യുടെ സി. അഭിനവും തൃശൂർ നാട്ടിക ഫിഷറീസ് സ് കൂളിലെ ആൻസി സോജനും സംസ്ഥാന സ്കൂൾ കായിക മേളയിലെ മിന്നൽതാരങ്ങളായി. 100 മീറ്റർ ഒാട്ടമത്സരത്തിൽ 10.95 സെക്കൻറിലാണ് അഭിനവ് ഫിനിഷ് ചെയ്തത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ആൻസി സോജെൻറ കുതിപ്പ്.
കണ്ണൂർ ഇരിക്കൂർ ഉൗഴത്തൂർ പന്നിപ്പാറയിൽ രത്നാകരൻ-റീഷ ദമ്പതികളുടെ മകനായ അഭിനവ് എം.വി.എച്ച്.എസ്.എസ് തുണ്ടത്തിലെ പ്ലസ് ടു വിദ്യാർഥിയാണ്. നൂറ് മീറ്ററിൽ മൂന്ന് വർഷമായി അഭിനവിനാണ് ഒന്നാംസ്ഥാനം. പീസാണ് പരിശീലകൻ. തിരുവനന്തപുരം ‘സായി’യിലെ കെ. ബിജിത്ത് രണ്ടാംസ്ഥാനം നേടി. കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ എ.സി. അരുണിനാണ് മൂന്നാംസ്ഥാനം.
പരിക്കുമായി ഒാടി 12.26 സെക്കൻറിൽ ഫിനിഷ് ചെയ്താണ് ആൻസി സോജൻ േവഗമേറിയ താരമായത്. ആൻസി ഇന്ന് 200 മീറ്ററിലും മത്സരിക്കും. നാട്ടിക ഇടപ്പിള്ളിയിൽ ഒാേട്ടാഡ്രൈവറായ സോജൻ-ജാൻസി ദമ്പതികളുടെ മകളാണ്. മലപ്പുറം െഎഡിയൽ ഇ.എച്ച്.എസ്.എസിലെ പി.എസ്. പ്രഭാവതി, പുല്ലൂരാംപാറ സെൻറ്ജോസഫ്സ് എച്ച്.എസ്.എസിലെ അപർണ റോയ് എന്നിവരെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയായിരുന്നു ആൻസിയുടെ പ്രകടനം.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ പന്നിത്തടം കോൺകോർഡ് ഇംഗ്ലീഷ് സ്കൂളിലെ വി.എം. മുഹമ്മദ് സജീൻ 11.26 സെക്കൻറിലെത്തി വേഗമേറിയ താരമായി. പാലക്കാട് മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ സി.ആർ. അബ്ദുൽറസാക്ക്, തിരുവനന്തപുരം സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ ജെ. അഭിജിത്ത് എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം. ആദ്യദിനത്തിൽ 400 മീറ്ററിൽ സ്വർണം നേടിയ എറണാകുളം തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസിലെ എ.എസ്. സാന്ദ്ര ഇരട്ടസ്വർണത്തോടെയാണ് വേഗതയേറിയ താരമായത്.കോട്ടയത്തിെൻറ ആൻറോസ് ടോമി രണ്ടും തലശേരി സായിയിലെ അനുജോസഫ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സബ്ജൂനിയർ ആൻകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം സെൻറ്ജോർജ് എച്ച്.എസ്.എസിലെ മണിപ്പൂരി താരങ്ങളായ മുക്താർഹസൻ, മുഹമ്മദ് സഹിദുർ റഹ്മാൻ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയേപ്പാൾ ആലപ്പുഴ അറുത്തുങ്കൽ എസ്.എഫ്.എ.എച്ച്.എസ്.എസിലെ അബിൻ കെ. ദാസിനാണ് മൂന്നാംസ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം സായിയിലെ മുണ്ടയ്ക്കൽ പി.എം.എൻ.എം.യു.പി.എസിലെ സ്നേഹ ജേക്കബ് 13.51 സെക്കൻറ്സിലെത്തി വേഗതയേറിയ താരമായി. പാലക്കാടിെൻറ എസ്. കീർത്തി, എറണാകുളത്തിെൻറ അനീറ്റ മറിയ ജോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
ചരിത്രത്തിലേക്ക് ചാടിക്കടന്ന് സാന്ദ്ര
തിരുവനന്തപുരം: രണ്ടാമൂഴത്തിൽ സാന്ദ്രബാബു ചാടിക്കടന്നത് ചരിത്രത്തിലേക്ക്. സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ െജനിമോൾ ജോയിയുടെ റെക്കോഡാണ് ആറ് വർഷത്തിന് ശേഷം എറണാകുളം എം.എ കോളജ് സ്പോർട്സ് ഹോസ്റ്റലിലെ സാന്ദ്ര തിരുത്തിയത്. 2012ൽ ജെനിമോൾ ചാടിയത് 12.78 മീറ്ററാണെങ്കിൽ സാന്ദ്ര 12.81 മീറ്റർ മറികടന്നാണ് മീറ്റ് റെക്കോഡ് നേടിയത്. കഴിഞ്ഞവർഷം ലോങ്ജംപിൽ കൂടി റെക്കോഡ് സ്വന്തമാക്കിയതോടെ സ്കൂൾ മീറ്റിൽ നിന്ന് ഇൗ വർഷം യാത്രപറയുന്ന സാന്ദ്ര അഭിമാനകരമായ ഇരട്ടനേട്ടം അക്കൗണ്ടിലുറപ്പിച്ചാണ് പടിയിറിങ്ങുന്നത്. പക്ഷേ ഇക്കുറി ലോങ്ജംപിൽ 5.72 മീറ്റർ ചാടി രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
രണ്ട് വർഷങ്ങളിലായി രണ്ട് റെക്കോഡുകൾ സ്വന്തമാക്കാനായ സന്തോഷത്തിലാണ് മാതിരപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി കൂടിയായ സാന്ദ്രയുടെ മടക്കം. കണ്ണൂർ കേളകം തയ്യുള്ളതിൽ വീട്ടിൽ ടാപ്പിങ് തൊഴിലാളിയായ ബാബുവിെൻറയും മിശ്രയുടെയും മകളാണ്.
റിലേയിൽ കാൽനൂറ്റാണ്ടിെൻറ റെക്കോഡ് വീണു
തിരുവനന്തപുരം: റിലേയിൽ കാൽനൂറ്റാണ്ട് പഴക്കമുള്ള റെക്കോഡ് ഭേദിച്ച് ആതിഥേയരായ തിരുവനന്തപുരം. ജൂനിയർ ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ 1993ൽ തിരുവനന്തപുരം സ്ഥാപിച്ച റെക്കോഡാണ് ജി.വി. രാജയുടെ കെ. അർജുൻ, പി. മുഹമ്മദ് നിഹാൻ, സായിയുടെ ആദിത്യസിങ് എന്നിവരടങ്ങിയ ടീം പഴങ്കഥയാക്കിയത്. 1993 ൽ 44.30 സെക്കൻറിലെത്തി തിരുവനന്തപുരം സ്ഥാപിച്ച റെക്കോഡാണ് 43.85 സെക്കൻറ് കൊണ്ട് ആതിഥേയർ ജലരേഖയാക്കിയത്. ഇൗ ഇനത്തിൽ പാലക്കാട് രണ്ടും എറണാകുളം മൂന്നുംസ്ഥാനം നേടി.
മണിപ്പൂരി കരുത്ത്...
തിരുവനന്തപുരം: മുഹമ്മദ് സഹിദുർ റഹ്മാൻ എറണാകുളത്തിെൻറ മണിപ്പൂരി കരുത്താണ്. മത്സരിച്ച മൂന്നിനങ്ങളിൽ രണ്ടിലും സ്വർണം. ഒന്നിൽ രണ്ടാംസ്ഥാനം. പക്ഷേ മലയാളമറിയില്ല, ഹിന്ദിയും വശമില്ല. സഹീദിെൻറ ഭാഷ സ്പോർട്സ് മാത്രമാണ്. അതുകൊണ്ട് തന്നെ സഹിദിെൻറ വ്യക്തിവിശേഷങ്ങളൊന്നും വാർത്തകളിൽ നിറയുന്നില്ല. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗം 80 മീറ്റർ ഹർഡിൽസിലും സ്വർണവും ലോങ് ജംപിലും സ്വർണവും 100 മീറ്റർ വെള്ളിയുമാണ് സഹീദ് നേടിയത്. രണ്ട് ദിവസങ്ങളിലായി 13 പോയൻറ്. മാത്രമല്ല, റിലേയിൽ സ്വർണമണിഞ്ഞ എറണാകുളം ടീമിൽ അംഗവുമായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ട് ദിനങ്ങളും ശ്രദ്ധാകേന്ദ്രമായത് മണിപ്പൂർ സ്വദേശികളായ അത്ലറ്റുകളാണ്. കോതമംഗലം സെൻറ് ജോർജ് എച്ച്.എസ്.എസിന് വേണ്ടിയാണ് ഇവർ ഇറങ്ങിയത്. കോതമംഗലം സെൻറ് ജോർജ്സിെൻറ 25 താരങ്ങളിൽ എട്ടുപേരും മണിപ്പൂരികളാണ്.
പോയൻറ് നില
എറണാകുളം 192
പാലക്കാട് 130
കോഴിക്കോട് 77
തിരുവനന്തപുരം 67
തൃശൂർ 54
കോട്ടയം 36
ആലപ്പുഴ 26
കൊല്ലം 24
കണ്ണൂർ 19
മലപ്പുറം 19
ഇടുക്കി 17
കാസർകോട് 08
പത്തനംതിട്ട 06
സ്കൂൾ നില
സെൻറ് ജോർജ് 55
മാർബേസിൽ 44
കല്ലടി എച്ച്.എസ്.എസ് 39
നാട്ടിക ഫിഷറീസ് 31
പുല്ലൂരാംപാറ 23
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.