കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ ദേശീയ റെക്കോർഡ് തിളക്കം. സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ തൃശൂർ നാട്ടിക ഫിഷ റീസ് എസ്.എസിലെ ആൻസി സോജനാണ് ദേശീയ റെക്കോർഡ് മറികടന്ന് സ്വർണം നേടിയത്. 6.24 മീറ്റർ ദൂരം ചാടിയാണ് ആൻസി നേട്ടം കുറിച്ചത്.
ഈ ഇനത്തിൽ മലപ്പുറം കറകശേരി സ്കൂളിലെ പ്രഭാവതി രണ്ടാം സ്ഥാനത്തെത്തി. 6.05 മീറ്റർ ദൂരമാണ് പ്രഭാവതി കുറിച്ചത്.
രാവിലെ നടന്ന സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ അമിത് എൻ.കെയാണ് സ്വർണം നേടിയത്.
സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ പാലക്കാടിന്‍റെ സി. ചാന്ദ്നി സ്വർണം നേടി. പാലക്കാട് ജില്ലയിലെ കല്ലടി സ്കൂളിലെ വിദ്യാർഥിനിയാണ് ചാന്ദ്നി.
ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ പാലക്കാടിന്‍റെ ജെ. റിജോ സ്വർണം നേടി. പാലക്കാട് പട്ടഞ്ചേരി ജി.എച്ച്.എസ് വിദ്യാർഥിയാണ് റിജോ.
ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ കോഴിക്കോട് ജില്ലയുടെ സനികക്ക് സ്വർണം. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി സ്കൂൾ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.