കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ചൊവ്വാഴ്ച ദീപമണയാനിരിക്കേ പാലക്കാട് കിരീടത്തിലേക്ക് കുതിക്കുന്നു. 16 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 153.33 പോയൻറുമാ യാണ് പാലക്കാട് മെഡല്‍പട്ടികയില്‍ മുന്നിെലത്തിയത്. രണ്ടാം ദിനം മുന്നിലായിരുന്ന നില വിലെ ജേതാക്കളായ എറണാകുളം 17 സ്വര്‍ണവും 12 വെള്ളിയും ഒമ്പതു വെങ്കലവുമായി 129.33 പോയൻറ് നേ ടി രണ്ടാമതാണ്.
10 സ്വര്‍ണവും ആറു വെള്ളിയും 12 വെങ്കലവുമടക്കം 83.33 പോയൻറുള്ള കോഴിക്കോടാണ് മൂന്നാമത്. സ്കൂളുകളില്‍ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്കൂളാണ് മുന്നില്‍. നാലു സ്വര്‍ണവും ഒമ്പതു വെള്ളിയും മൂന്നു വെങ്കലവുമടക്കം 48.33 പോയൻറാണ് കല്ലടിക്ക്. കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് (5-6-5) 46.33 പോയൻറുമായി തൊട്ടുപിന്നിലുണ്ട്. അഞ്ചു സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവുമടക്കം 29 പോയൻറുള്ള പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് മൂന്നാമതാണ്.
മൂന്നാം ദിനം അഞ്ചു പുതിയ മീറ്റ് റെേക്കാഡുകള്‍ പിറന്നു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ വയനാട് ടീം, പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹെനിന് എലിസബത്ത്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ബ്ലെസി ദേവസ്യ, സീനിയര്‍ പെണ്. ജാവലിന്േത്രായില് തലീത്ത കുമ്മി സുനില്‍, മൂന്നു കി.മീറ്റര്‍ നടത്തത്തില്‍ നന്ദന ശിവദാസ് എന്നിവരാണ് റെക്കോഡ് നേടിയത്. സ്പോര്‍ട്സ് ഹോസ്റ്റല്‍ സ്കൂളുകളില്‍ 22 പോയൻറുമായി ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിനാണ് ആധിപത്യം.
സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഇരിങ്ങാലക്കുട നാഷനല്‍ എച്ച്.എസ്.എസിലെ വാങ്മയും മുകാറാം ‘ഗോള്‍ഡന്‍ ട്രിപ്പിൾ’ നേടി. സീനിയര്‍ പെണ്‍കുട്ടികളില്‍ സി. ചാന്ദ്നി, ജൂനിയറില്‍ കെ.പി. സനിക, സീനിയര്‍ ആണ്‍കുട്ടികളില്‍ ആര്.കെ. സൂര്യജിത്ത്, ജൂനിയറില്‍ ജെ. റിജോയ് എന്നിവര്‍ ഇരട്ടസ്വര്‍ണം നേടി. അവസാനദിനമായ ചൊവ്വാഴ്ച 23 ഫൈനലുകള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.