തിരുവനന്തപുരം: തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒളിമ്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ ഒമ്പതാമത് സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യദിനം എറണാകുളത്തിെൻറ കുതിപ്പ്. നാലുവീതം സ്വർണം, വെള്ളി, വെങ്കലം നേടി 67 പോയൻറുമായാണ് എറണാകുളം കപ്പിനായുള്ള പോരിൽ കച്ചമുറുക്കിയത്. 57 പോയൻറുമായി നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരവും 58 പോയൻറുമായി പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പെൺകുട്ടികളുടെ വിഭാഗത്തിൽ 47 പോയൻറുമായി കോഴിക്കോടും ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവുമാണ് (45) മുന്നിൽ.
ആദ്യദിനം രണ്ട് മീറ്റ് റെക്കോഡുകളാണ് പിറന്നത്. അണ്ടർ 18 പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സാന്ദ്ര എ.എസും (എറണാകുളം) ഹാമർ ത്രോയിൽ കെസിയ മറിയം ബിന്നിയുമാണ് (എറണാകുളം) റെക്കോഡിട്ടത്. ആൺകുട്ടികളുടെ 100 മീറ്ററിൽ തൃശൂരിെൻറ മുഹമ്മദ് സജീം (11.10 സെക്കൻഡ്) പൊന്നണിഞ്ഞപ്പോൾ പെൺകുട്ടികളിൽ എറണാകുളത്തിെൻറ ഭവിക വി.എസ്. (12.77 സെക്കൻഡ്) വേഗത്തിെൻറ റാണിയായി. പെൺകുട്ടികളുടെ ലോങ് ജംപിൽ കോഴിക്കോടിെൻറ വി.എം. അഭിരാമി 5.31 മീറ്റർ ചാടി സ്വർണത്തിൽ മുത്തമിട്ടു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി. സുനിൽകുമാർ വ്യാഴാഴ്ച മീറ്റ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ് ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.