ലണ്ടൻ: ലോകം കാത്തിരിക്കുന്ന കായിക മാമാങ്കമായ ഒളിമ്പിക്സിനെ കോവിഡ് വിഴുങ്ങുമ ോ? കഷ്ടി അഞ്ചു മാസം ബാക്കിനിൽക്കെ ലോകത്തെ മുൾമുനയിലാക്കി വൈറസ് ബാധ 70 രാജ്യങ്ങള ിലേക്ക് പടരുകയും ആതിഥേയരായ ജപ്പാനിൽ മരണം അതിവേഗം പെരുകുകയും ചെയ്തതോടെയാ ണ് ഒളിമ്പിക്സിനെ ചൊല്ലി ആധി പെരുകുന്നത്. താരങ്ങളും ഒഫീഷ്യലുകളും കാണികളുമുൾപ്പ െടെ പതിനായിരങ്ങൾ ഒഴുകിയെത്തുന്ന മഹാമേള ഈ വർഷം അവസാനത്തേക്ക് നീട്ടിയേക്കാമെന ്ന് ജപ്പാൻ കായിക മന്ത്രി സീകോ ഹഷിമോട്ടോ സൂചിപ്പിച്ചു.
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുമായി (ഐ.ഒ.സി) കരാർ 2020ൽ നടത്താനാണെന്നും ജൂലൈയിൽതന്നെ നടത്തണമെന്നില്ലെന്നും ഹഷിമോട്ടോ വ്യക്തമാക്കുന്നു. ശതകോടികൾ മുതൽമുടക്കും വർഷങ്ങളുടെ തയാറെടുപ്പുമുള്ള ഒളിമ്പിക്സ് നീട്ടിവെക്കൽപോലും ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ അറ്റകൈ എന്ന നിലക്ക് മാത്രം സ്വീകരിക്കുന്ന തീരുമാനമാകുമെന്നാണ് ഒളിമ്പിക് കമ്മിറ്റി സൂചന. ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും ഒളിമ്പിക്സ് വിജയത്തിന് പ്രതിജ്ഞാബദ്ധമാണെന്നും ഐ.ഒ.സി പ്രസിഡൻറ് തോമസ് ബാഹ് പറഞ്ഞു. എന്നാൽ, അന്തിമ തീരുമാനത്തിന് മേയ് അവസാനം വരെ സമയമുണ്ടെങ്കിലും നീട്ടിവെക്കുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യൽ പ്രായോഗികമല്ലെന്നാണ് ഒളിമ്പിക് കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന അംഗം ഡിക് പൗണ്ടിെൻറ പക്ഷം. മേയ് അവസാനമാകുേമ്പാഴേക്ക് രോഗം നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും ലോകമൊട്ടുക്കുമുള്ള കായിക പ്രേമികളും.
ലക്ഷം കോടിയോളം രൂപ ഇതിനകം ജപ്പാൻ സർക്കാർ ഒളിമ്പിക്സിനായി ചെലവഴിച്ചിട്ടുണ്ട്. പുതിയ ഒളിമ്പിക് സ്റ്റേഡിയത്തിനു മാത്രം ചെലവ് 8,141 കോടി രൂപ.
ദീപശിഖ പ്രയാണത്തിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ ഒളിമ്പിക്സ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ജപ്പാനിൽ വലിയ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് 980ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതമത്സരങ്ങൾ
ഫുട്ബാൾ
സീരി എയിൽ ചില മത്സരങ്ങൾ
ജപ്പാനിലെ െജ- ലീഗ്
ദക്ഷിണ കൊറിയയിലെ കെ- ലീഗ്
ചൈന സൂപ്പർ ലീഗ്
ഫോർമുല വൺ
ചൈനീസ് ഗ്രാൻപ്രീ
ആസ്ട്രേലിയ, ബഹ്റൈൻ, വിയറ്റ്നാം ഗ്രാൻപ്രീകൾ തുലാസിൽ
ബാഡ്മിൻറൺ
ജർമൻ ഓപൺ (മാർച്ച് 3-8)
വിയറ്റ്നാം ഒാപൺ (ആഗസ്റ്റിലേക്ക് നീട്ടി)
പോളിഷ് ഓപൺ (മാർച്ച് 26-29)
ബോക്സിങ്
ഒളിമ്പിക് യോഗ്യത (ചൈനയിലെ വുഹാനിൽനിന്ന് ജോർഡനിലേക്ക് മാറ്റി)
ജപ്പാനിലെ എല്ലാ ബോക്സിങ് മത്സരങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.