രണ്ട് കശ്മീരി അത്ലറ്റുകള്‍ക്ക് യു.എസ് വിസ നിഷേധിച്ചു 

ശ്രീനഗര്‍: രണ്ട് കശ്മീരി അത്ലറ്റുകള്‍ക്ക് യു.എസ് വിസ നിഷേധിച്ചു. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നയമാറ്റമാണ് ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് വിനയായത്. ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക സ്നോഷൂ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. ന്യൂയോര്‍ക് സാരാനാക് മേയര്‍ കൈ്ളഡ് റബിഡോയാണ് സുഹൃത്ത് ആബിദ് ഖാന് വിസ നിഷേധിച്ച കാര്യം ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ആബിദ് ഖാന്‍ അറിയിച്ചതുപ്രകാരമാണ് മേയറുടെ കുറിപ്പ്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ യു.എസ് എംബസിയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.
എല്ലാ രേഖകളും നല്‍കിയിട്ടും വിസ നല്‍കാനാവില്ളെന്ന വിവരമാണ് എംബസിയിലെ വനിത ഓഫിസര്‍ അറിയിച്ചത്. ‘‘ഞങ്ങളുടെ പുതിയ നയം അനുസരിച്ച് വിസ നല്‍കാനാവില്ളെന്ന’’ മറുപടിയാണ്  അവര്‍ നല്‍കിയത്- മേയറെ ഖാന്‍ അറിയിച്ചു. 
 
Tags:    
News Summary - Two Indian athletes from Kashmir denied US visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT