അന്തര്‍ സര്‍വകലാശാല മീറ്റ് : മാംഗ്ലൂരിനും എംജിക്കും ചാമ്പ്യൻ പട്ടം

കോയമ്പത്തൂര്‍: നെഹ്റു സ്റ്റേഡിയം വേദിയായ 77ാമത് അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ പട്യാല പഞ്ചാബി സര്‍വകലാശാലയുടെ കുത്തക തകര്‍ത്ത് മാംഗ്ളൂര്‍ യൂനിവേഴ്സിറ്റിക്ക് ഓവറോള്‍ കിരീടം. 178 പോയന്‍റ് നേടിയാണ് ഇവര്‍ ഇതാദ്യമായി സര്‍വകലാശാല കായികപട്ടം കൈപ്പിടിയിലാക്കിയത്. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയാണ് (114) റണ്ണേഴ്സ് അപ്. പഞ്ചാബി ഇക്കുറി 112 പോയന്‍േറാടെ മൂന്നാം സ്ഥാനത്തായി.

വനിതകളില്‍ എം.ജി (84) കിരീടം നിലനിര്‍ത്തി. ഓവറോള്‍ പോയന്‍റില്‍ കാലിക്കറ്റ് സര്‍വകലാശാല (75) അഞ്ചും കേരള (31) എട്ടും സ്ഥാനത്താണ്. അവസാനദിനമായ ഞായറാഴ്ച എം.ജിക്ക് 4x400 മീറ്റര്‍ വനിത റിലേയില്‍ സ്വര്‍ണം ലഭിച്ചു. രണ്ട് വെങ്കലവും ഇവര്‍ക്ക് കിട്ടി. കാലിക്കറ്റിന് രണ്ട് വെള്ളിയും ഒരു വെങ്കലവും കേരളക്ക് ഒരോ വെള്ളിയും വെങ്കലവുമാണ് ഞായറാഴ്ച നേടാനായത്.

4x400 വനിത റിലേയില്‍ എം.ജി; പുഷന്മാരില്‍ റെക്കോഡ് മഴ

4x400 മീറ്റര്‍ പുരുഷ റിലേയില്‍ ആദ്യ നാല് സ്ഥാനത്തത്തെിയ ടീമും നിലവിലെ മീറ്റ് റെക്കോഡ് മറികടന്നു. 2008ല്‍ കാലിക്കറ്റ് സ്ഥാപിച്ച റെക്കോഡ് (3.13:40) ഇനി മദ്രാസിന്‍െറ (3.10:82) പേരിലായിരിക്കും. രണ്ടാം സ്ഥാനക്കാരായ പട്യാല പഞ്ചാബി സര്‍വകലാശാല, വെങ്കലം നേടിയ കേരള വാഴ്സിറ്റി, നാലാമതത്തെിയ അണ്ണാ സര്‍വകലാശാല ടീമുകളും റെക്കോഡിനേക്കാള്‍ മികച്ച സമയം കരസ്ഥമാക്കി. തോമസ് മാത്യൂ, എസ്.ജെ സഞ്ജു, സനു സാജന്‍, രാഹുല്‍ രാജ് എന്നിവരായിരുന്നു കേരള ടീമില്‍.

ആവേശകരമായിരുന്നു വനിത വിഭാഗം റിലേ. അവസാന ലാപ്പില്‍ വ്യക്തമായ ലീഡ് പിടിച്ച് എം.ജി (3.43:00) ഒന്നാമതത്തെി. എന്നാല്‍, പഞ്ചാബിയുമായി ഇഞ്ചോടിഞ്ച് പൊരുതിയ കാലിക്കറ്റ് മൂന്നാം സ്ഥാനത്തേക്ക് മാറി. പാല അല്‍ഫോന്‍സ കോളജിലെ ജെറിന്‍ ജോസഫ്, അഞ്ജലി ജോസ്, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ വി.കെ. വിസ്മയ, വി.ആര്‍. സ്മൃതി മോള്‍ എന്നിവരാണ് എം.ജിക്ക് സ്വര്‍ണം നേടിക്കൊടുത്തത്. ഷഹര്‍ബാന സിദ്ദീഖ്, വി.വി. ജിഷ, അഞ്ജു മോഹന്‍, തെരേസ ജോസഫ് എന്നിവരായിരുന്നു കാലിക്കറ്റ് ടീമില്‍. വനിത ഹെപ്റ്റാത്തലണില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ നയന ജെയിംസ് വെള്ളിയും എം.ജിയുടെ മറീന ജോര്‍ജ് വെങ്കലവും സ്വന്തമാക്കി.

ചിത്രക്കും താരക്കും വെള്ളി

അഞ്ചാം ദിവസത്തെ ആദ്യ ഇനമായ ഹാഫ് മാരത്തണില്‍ എം.ജിയുടെ ഷെറിന്‍ ജോസ് മൂന്നാം സ്ഥാനത്തത്തെി. വനിത വിഭാഗത്തില്‍ കാലിക്കറ്റിന്‍െറ സ്വര്‍ണപ്രതീക്ഷ സഫലീകരിക്കാന്‍ എം.ഡി. താരക്കായില്ല. ഒരുമണിക്കൂര്‍ 20:52 മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കിയ പാലക്കാട് മേഴ്സി കോളജ് വിദ്യാര്‍ഥിനി വെള്ളി മെഡല്‍ നേടി. യഥാക്രമം മാംഗ്ളൂരിന്‍െറ രഞ്ജിത് കുമാര്‍ പട്ടേലും ചൗഹാന്‍ ജ്യോതിയും സ്വര്‍ണ ജേതാക്കളായി. ഇവരുടെ മലയാളിതാരങ്ങളായ ശ്രീജിത്ത് മോന്‍ ട്രിപ്പ്ള്‍ ജംപില്‍ മീറ്റ് റെക്കോഡോടെയും അനു രാഘവന്‍ വനിത 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലും ഒന്നാം സ്ഥാനത്തത്തെി.

വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണമുറപ്പിച്ച കാലിക്കറ്റിന്‍െറ പി.യു. ചിത്രക്ക് അവസാന ലാപ്പില്‍ പിഴച്ചു. 4:34.13 സെക്കന്‍ഡില്‍ ചിത്ര  ഫിനിഷ് ലൈന്‍ തൊടുമ്പോള്‍ ഒരു സെക്കന്‍ഡ് മുമ്പേ മത്സരം പൂര്‍ത്തിയാക്കി പഞ്ചാബിയുടെ ഹര്‍മിലന്‍ ബൈന്‍സ്. നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവുമാണ് ഇക്കുറി എം.ജിയുടെ നേട്ടം. കാലിക്കറ്റിന് നാല് സ്വര്‍ണവും രണ്ടുവീതം വെള്ളിയും വെങ്കലവും ലഭിച്ചു.

മാംഗ്ളൂരിനെ മുന്നിലത്തെിച്ചത് മലയാളികള്‍

കോയമ്പത്തൂര്‍: അന്തര്‍ സര്‍വകലാശാല മീറ്റിന്‍െറ ചരിത്രത്തില്‍ ആദ്യമായി മാം്ളൂര്‍ സര്‍വകലാശാല ഓവറോള്‍ കിരീടം സ്വന്തമാക്കിയത് ആല്‍വാസ് കോളജിലെ മലയാളി താരങ്ങളുടെ മികവില്‍. ദേശീയ താരങ്ങളായ ആര്‍. അനു 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലും സി. സിറാജുദ്ദീന്‍ ലോങ്ജംപിലും ശ്രീജിത്ത് മോന്‍ ട്രിപ്ള്‍ജംപിലും സ്വര്‍മണിഞ്ഞപ്പോള്‍ എന്‍.വി. ഷീന ട്രിപ്ളില്‍ വെള്ളിയും വി.പി. ആല്‍ഫിന്‍ വെങ്കലവും നേടി. ഹൈജംപില്‍ നാലാം സ്ഥാനത്തത്തെിയ ശ്രീനിത്തും ലോങ്ജംപില്‍ അഞ്ചാമതായ ശില്‍പയും മാംഗ്ളൂരിന് നിര്‍ണായക പോയന്‍റുകള്‍ സമ്മാനിച്ചു.
ഒളിമ്പ്യന്‍ ധരുണും സഞ്ജീവനിയും മികച്ച താരങ്ങള്‍

കോയമ്പത്തൂര്‍: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മീറ്റിലെ മികച്ച പുരുഷ താരമായി ഒളിമ്പ്യന്‍ എ. ധരുണും പുണെ സര്‍വകലാശാലയുടെ ദീര്‍ഘദൂര ഓട്ടക്കാരി സഞ്ജീവനി ജാദവും തെരഞ്ഞെടുക്കപ്പെട്ടു. 2016ലെ റിയോ ഒളിമ്പിക്സ് 4x400 റിലേയില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത അയ്യസാമി ധരുണ്‍ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മീറ്റില്‍ വീണ്ടും മീറ്റ് റെക്കോഡിട്ടു. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ 2015ല്‍ സ്ഥാപിച്ച 51.34 സെക്കന്‍ഡ് എന്ന സ്വന്തം റെക്കോഡ് 50.81 ആക്കിയാണ് മാംഗ്ളൂര്‍ സര്‍വകലാശാല താരം മെച്ചപ്പെടുത്തിയത്. 5000 മീറ്ററിലും 10,000 മീറ്ററിലും തുടര്‍ച്ചയായ മൂന്നാം തവണയും റെക്കോഡ് പുതുക്കിയാണ് സഞ്ജീവനി ഇരട്ട സ്വര്‍ണ ജേത്രിയായത്.
സാങ്കേതികത വിനയായി;

മോഹന്‍കുമാറിന് സമ്മാന നഷ്ടം

കോയമ്പത്തൂര്‍: പുരുഷന്മാരുടെ 200 മീറ്റര്‍ മത്സരം കാണാന്‍ 27 വര്‍ഷം മുമ്പ് മീറ്റ് ¤െക്കാഡിട്ട ഡോ. നടരാജന്‍ ഗാലറിയിലുണ്ടായിരുന്നു . യൂനിവേഴ്സിറ്റി മീറ്റിലെ ഏറ്റവും പഴക്കമുള്ള റെക്കൊഡിന്‍െറ ഉടമ. 1990ല്‍ കല്യാണി സര്‍വകലാശാല മൈതാനത്ത് താന്‍ കുറിച്ച 21.30 സെക്കന്‍ഡ് തകര്‍ക്കുന്ന മിടുക്കന് ഒരു ലക്ഷം കാഷ് പ്രൈസ് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇരുന്നത്. എന്നാല്‍ സംഘാടകരുടെ പിഴവ് ഒന്നാമത് ഓടിയത്തെിയ മദ്രാസ് യൂനിവേഴ്സിറ്റിയുടെ ഒളിംപ്യന്‍ മോഹന്‍ കുമാറിന് വിനയായി. 

ഇലക്ട്രോണിക് ടൈമറിന്‍െറ സെന്‍സര്‍ എടുക്കാതെ മത്സരം ആരംഭിച്ചതോടെ ഹാന്‍ഡ് ടൈമില്‍ സമയം കണക്കാക്കേണ്ടി വന്നു. ഇതോടെ റെക്കോഡ് മറികടന്നാലും പരിഗണിക്കപ്പെടില്ലന്നെ സ്ഥിതിയായി. ഹാന്‍ഡ് ടൈം വന്നപ്പോള്‍ മോഹന്‍ ഫിനിഷ് ലൈന്‍ തൊട്ടത് 21.30 സെക്കന്‍ഡില്‍; നടരാജന്‍്റെ റെക്കൊഡിന് ഒപ്പം. ഇലക്ട്രോണിക് ടൈമറായിരുന്നെങ്കില്‍ താന്‍ റെക്കോഡ് മറികടന്നിരിക്കുമെന്നാണ് മോഹന്‍കുമാര്‍ പ്രതികരിച്ചത്.

 

 

 

Tags:    
News Summary - university meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.