ലണ്ടൻ: വിടവാങ്ങൽ പോരാട്ടത്തിൽ ഉസൈൻ ബോൾട്ടിന് സ്വർണം ലഭിച്ചോ, അതോ ജസ്റ്റിൻ ഗാറ്റ്ലിനും ക്രിസ്റ്റ്യൻ കോൾമാനും മൈക് റോജേഴ്സും ബിജെ ലീയും അടങ്ങിയ അമേരിക്കൻ സംഘം ആ മെഡലും റാഞ്ചിയോ. പുലർച്ചെ 2.20ന് സമാപിച്ച 4x100 മീറ്റർ റിലേ ഫൈനലിെൻറ ഫലം എന്തായാലും ഉസൈൻ ബോൾട്ട് എന്ന ഇതിഹാസ പുരുഷൻ ട്രാക്കിനോട് വിടപറഞ്ഞുകഴിഞ്ഞു. ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലെ റിലേ ഫൈനൽ ബോൾട്ടിെൻറ സ്വപ്നസമാനമായ കരിയറിെൻറ അവസാന ഒാട്ടമായിരുന്നു. ലണ്ടനിലെ ബാലൻസ് ഷീറ്റ് എന്തായാലും 11 ലോക ചാമ്പ്യൻഷിപ് സ്വർണവും എട്ട് ഒളിമ്പിക്സ് സ്വർണവും തങ്കപ്രഭവിതറുന്ന കരിയറിന് ഇതൊന്നും ബാധിക്കുന്നില്ല.
2008 ബെയ്ജിങ് ഒളിമ്പിക്സോടെ സ്പ്രിൻറ് ട്രാക്കിലെ രാജാവായി വാണ ഉസൈൻ ബോൾട്ട് ഒമ്പതാം വർഷത്തിലാണ് കരിയർ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ഹാട്രിക് സ്വർണം നേടി, ലോക ചാമ്പ്യൻഷിപ്പോടെ വിടപറയുമെന്ന് പ്രഖ്യാപിച്ച ബോൾട്ടിന് ലോകം ഇതിഹാസത്തിനൊത്ത യാത്രയയപ്പ് ഒരുക്കിയെങ്കിലും ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ട്രാക്കിൽ ഭാഗ്യം തുണച്ചില്ല. 100 മീറ്ററിൽ ജസ്റ്റിൻ ഗാറ്റ്ലിനും കോൾമാനും പിന്നിലായ ബോൾട്ട് വെങ്കലംകൊണ്ട് തൃപ്തിയടയുകയായിരുന്നു.
അവസാന പ്രതീക്ഷയായ റിലേയിൽ ആധികാരിക കുതിപ്പോടെതന്നെയാണ് ബോൾട്ടിെൻറ ജമൈക്ക ഫൈനൽ യോഗ്യത നേടിയത്. രണ്ടാം ഹീറ്റ്സിൽ 37.95 സെക്കൻഡ് എന്ന സീസണിലെ മികച്ച സമയത്തിലാണ് ടിക്വെൻഡോ ട്രാസി, ജൂലിയൻ ഫോർടി, മൈകൽ കാംപെൽ, ഉസൈൻ ബോൾട്ട് എന്നിവരടങ്ങിയ ടീം ഫിനിഷ് ചെയ്തത്. ഒന്നാം ഹീറ്റ്സിൽ ആദ്യമെത്തിയ അമേരിക്ക 37.70 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. വിടവാങ്ങൽ പോരാട്ടത്തിൽ 100 മീറ്ററിലെ സ്വർണനഷ്ടത്തിെൻറ നിരാശയിലാണ് ബോൾട്ട് റിലേയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.