കോഴിക്കോട്: കിനാലൂരിൽ ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സ് സിന്തറ്റിക് ട്രാക് ഉദ്ഘാടനത്തിന് ഒരുങ്ങിയതായി പി.ടി. ഉഷ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 15ന് വൈകിട്ട് മൂന്നിന് കിനാലൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അധ്യക്ഷത വഹിക്കും. സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ, എം.എൽ.എമാരായ ഒ. രാജഗോപാൽ, പുരുഷൻ കടലുണ്ടി, എം.പിമാരായ സുരേഷ്ഗോപി, എം.കെ. രാഘവൻ തുടങ്ങിയവർ സംസാരിക്കും.
കേന്ദ്ര കായിക യുവജനക്ഷേമ കാര്യാലയത്തിന് കീഴിലെ നാഷനൽ സ്പോർട്സ് ഡെവലപ്മെൻറ് ഫണ്ടിൽനിന്ന് ലഭിച്ച 8.5 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിച്ചത്. 2011 ഒക്ടോബർ 29ന് അന്നത്തെ കേന്ദ്ര കായിക മന്ത്രി അജയ് മാക്കൻ ഉദ്ഘാടനം ചെയ്ത പ്രവൃത്തി സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സെൻട്രൽ പി. ഡബ്ല്യു.ഡി ആണ് പൂർത്തീകരിച്ചത്. ട്രാക്കിെൻറ നിർമാണത്തോടെ അന്താരാഷ്്ട്ര മത്സരങ്ങളിൽ പെങ്കടുക്കുന്ന താരങ്ങൾക്ക് മികച്ച പരിശീലനത്തിനുള്ള അവസരമായെന്ന് പി.ടി. ഉഷ പറഞ്ഞു.
ഇപ്പോൾ തിരുവനന്തപുരത്തോ കോഴിക്കോട് മെഡിക്കൽ കോളജിലോ ഉള്ള ട്രാക്കിൽ മണിക്കൂറുകൾ യാത്ര ചെയ്ത് എത്തിയാണ് താരങ്ങൾ പരിശീലനം നേടുന്നത്. നേരത്തെ ദേശീയ ഗെയിംസ് കോഴിക്കോട്ട് നടന്നപ്പോൾ മെഡിക്കൽ കോളജിലെ സിന്തറ്റിക് ട്രാക്കിനൊപ്പം കിനാലൂരിലും നിർമാണപ്രവൃത്തിക്ക് ആവശ്യം ഉയർന്നിരുന്നെങ്കിലും ബന്ധപ്പെട്ടവർ താൽപര്യമെടുക്കാതിരുന്നതിനാലാണ് യാഥാർഥ്യമാവാൻ വൈകിയത്. സ്പോർട്സ് പാഠ്യവിഷയമാക്കി സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും ഉഷ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സ് ജനറൽ സെക്രട്ടറി അജനചന്ദ്രൻ, എൻ.പി. രാംദാസ്, പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.