വിജയ്​ ഹസാരെ ട്രോഫി: ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ കേ​ര​ള​ത്തി​ന്​ 62 റ​ൺ​സ്​ ജ​യം

ഹൈ​ദ​രാ​ബാ​ദ്​: വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ഗ്രൂ​പ്​ വി​ഭാ​ഗ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ കേ​ര​ള​ത്തി​ന്​ 62 റ​ൺ​സ്​ ജ​യം. ആ​ദ്യ ര​ണ്ടു ക​ളി​യിലെ തോ​ൽ​വി​ക്കു​ശേ​ഷ​മാ​ണ്​ കേ​ര​ള​ത്തി​​െൻറ ജ​യം. സ്​​കോ​ർ: കേ​ര​ളം 50 ഓ ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 227 റ​ൺ​സ്. ഹൈ​ദ​രാ​ബാ​ദ്​ 44.4 ഓ​വ​റി​ൽ 165 റ​ൺ​സി​ന്​ എ​ല്ലാ​വ​രും പു​റ​ത്ത്.

ആദ്യ പന്തിൽ തന്നെ കേരള ഓപണർ വിനൂപ്​ മനോഹരൻ പുറത്തായെങ്കിലും മധ്യനിര ഉണർന്നു കളിച്ചു. വിഷ്​ണു വിനോദ്​ (29), ക്യാപ്​റ്റൻ ​റോ​ബി​ൻ ഉത്തപ്പ (33), സ​ഞ്​​ജു സാം​സ​ൺ (35), സ​ച്ചി​ൻ ബേ​ബി (32), പി. ​രാ​ഹു​ൽ (35), അ​ക്ഷ​യ്​ ച​ന്ദ്ര​ൻ (28) തു​ട​ങ്ങി​യ​വ​ർ ചെ​റു​ത്തു​നി​ന്ന​ത്​ ഭേ​ദ​പ്പെ​ട്ട സ്​​കോ​ർ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദി​നെ കേ​ര​ള​ത്തി​​െൻറ കെ.​എം. ആ​സി​ഫ്, സ​ന്ദീ​പ്​ വാ​ര്യ​ർ, ബേ​സി​ൽ ത​മ്പി, അ​ക്ഷ​യ്​ ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ചെ​റി​യ സ്​​കോ​റി​ന്​ ചു​രു​ട്ടി​ക്കെ​ട്ടു​ക​യാ​യി​രു​ന്നു. കെ.​എം. ആ​സി​ഫ്​ നാ​ലു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​പ്പോ​ൾ മ​റ്റു മൂ​ന്നു പേ​രും ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി.

Tags:    
News Summary - vijay hazare trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.