ജക്കാര്‍ത്ത: കണ്ണിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ ബോക്സിങ് താരം വികാസ് കൃഷ്ണന്‍ ഏഷ്യന്‍ ഗെയിംസ് സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് പിന്മാറി. പിന്മാറിയ വികാസിന് വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് ദേശീയ വാർത്താ ഏജൻസി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പ്രാദേശിക സമയം വൈകിട്ട് ഏഴരക്കായിരുന്നു 75 കിലോഗ്രാം വിഭാഗത്തില്‍ കസാഖിസ്താന്‍റെ അമന്‍കുല്‍ ആബില്‍ഖാനുമായുള്ള വികാസിന്‍റെ സെമി ഫൈനല്‍ മത്സരം. എന്നാല്‍, വികാസിന് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഇടത്തേ കണ്‍പോളക്കേറ്റ പരിക്കുമായാണ് 26കാരനായ വികാസ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിൽ പങ്കെടുത്തിരുന്നത്. ക്വാര്‍ട്ടറില്‍ ചൈനീസ് താരവുമായുള്ള മത്സരത്തിനിടെ പരിക്ക് കൂടുതല്‍ വഷളായി. മൽസരം കഴിഞ്ഞതോടെ കൺപോളയിൽ നിന്ന് രക്തം ഒലിച്ചിരുന്നു.
മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നെങ്കിലും തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സര്‍ എന്ന റെക്കോഡ് വികാസ് സ്വന്തമാക്കി. 2010ല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണവും 2014ല്‍ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കലവും വികാസ് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.