ബ്വേനസ്െഎറിസ്: യൂത്ത് ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടി. ആൺകുട്ടികളുടെ ട്രിപ്പ്ൾ ജംപിൽ പ്രവീൺ ചിത്രവേൽ മൂന്നാമതെത്തി വെങ്കലമണിഞ്ഞു. കഴിഞ്ഞദിവസം നടന്ന സ്റ്റേജ് രണ്ടിൽ 15.86 മീറ്റർ ചാടി അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. എന്നാൽ, ഒരു ദിവസം മുമ്പ് നടന്ന സ്റ്റേജ് ഒന്നിൽ 15.84 മീറ്റർ ചാടിയ പ്രവീൺ മൂന്നാമതെത്തിയിരുന്നു. ഇൗ പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് ഇന്ത്യൻ താരം വെങ്കലത്തിന് ഉടമയായത്. 17.14 മീറ്റർ ചാടിയ ക്യൂബയുടെ അലയാന്ദ്രോ ഡയസിനാണ് സ്വർണം.
അത്ലറ്റിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ദിവസം അഞ്ചു കി.മീ നടത്തത്തിൽ സുരജ് പൻവാർ വെള്ളി നേടിയിരുന്നു. യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ 12ാം മെഡൽ കൂടിയാണിത്. 400മീറ്റർ ഹർഡ്ൽസിൽ മത്സരിച്ച മലയാളി താരം വിഷ്ണുപ്രിയ 12ാമതായി ഫിനിഷ് ചെയ്തു. ഒന്നാം സ്റ്റേജിൽ 1:02.56 സെക്കൻഡിലും രണ്ടാം സ്റ്റേജിൽ 1:01.92 സെക്കൻഡിലുമാണ് വിഷ്ണുപ്രിയ ഒാടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.