റിയോ: എതിരാളി അല്‍പം വിറപ്പിച്ചെങ്കിലും കെ. ശ്രീകാന്ത് കുലുങ്ങിയില്ല. ഒളിമ്പിക്സ് പുരുഷ ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ഇന്ത്യയുടെ കെ. ശ്രീകാന്തിന് വിജയത്തുടക്കം. ലോക റാങ്കിങ്ങില്‍ 11ാമനായ ശ്രീകാന്ത് 85ാം റാങ്കുകാരനായ മെക്സികോയുടെ ലിനോ മുനോസിനെ ഗ്രൂപ് എച്ചിലെ ആദ്യപോരാട്ടത്തില്‍ കീഴടക്കി. സ്കോര്‍: 21-11, 21-17. 41 മിനിറ്റ് നീണ്ട പോരാട്ടത്തിന്‍െറ രണ്ടാം സെറ്റില്‍ മാത്രമാണ് ശ്രീകാന്തിന് അല്‍പം വിയര്‍പ്പൊഴുക്കേണ്ടി വന്നത്. ആദ്യ സെറ്റില്‍ 16-9ന് ഏറെ മുന്നിലത്തെിയ ശ്രീകാന്ത് 11 പോയന്‍റ് മാത്രം എതിരാളിക്ക് വിട്ടുകൊടുത്തു.
എന്നാല്‍, കാണികളുടെ പിന്തുണയില്‍ ലിനോ മുനോസ് രണ്ടാം സെറ്റില്‍ ഗംഭീരമായി പൊരുതി. 6-2ന് മുന്നിലായിരുന്ന ഇന്ത്യന്‍ താരത്തിനെതിരെ മെക്സിക്കന്‍ താരം പതിയെ മുന്നേറി ലീഡ് 8-6 ആയി കുറച്ചു. ഇടവേളയില്‍ 11-9ന് ശ്രീകാന്ത് മുന്നിലായിരുന്നു. പിന്നീട് 12-11ന് മുനോസ് ലീഡ് നേടി. പിന്നീട് 16-13നായി മുനോസിന്‍െറ ലീഡ്. 17-16ലത്തെിയശേഷം തകര്‍പ്പന്‍ സ്മാഷിലൂടെ ശ്രീകാന്ത് കുതിച്ചു. തുടര്‍ന്ന് ഒറ്റപോയന്‍റും വിട്ടുകൊടുക്കാതെ ശ്രീകാന്ത് ജയം സ്വന്തമാക്കി. ഞായറാഴ്ച സ്വീഡന്‍െറ ഹെന്‍റി ഹസ്കെയ്നനനെ തോല്‍പ്പിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
അതേസമയം, തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ഡബ്ള്‍സ് ബാഡ്മിന്‍റണില്‍നിന്ന് പുറത്തായി. നെതര്‍ലന്‍ഡ്സിന്‍െറ മസ്കെന്‍സ്-സെലീന പീക് ജോടികളോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍വിയറിഞ്ഞത്. സ്കോര്‍: 16-21, 21-16, 17-21.
മുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ തുടക്കം ഇന്ത്യക്കൊപ്പമായിരുന്നു. ആദ്യ സെറ്റില്‍ 7-4ന്‍െറ ലീഡിലത്തെിയെങ്കിലും അവസാന നിമിഷങ്ങളില്‍ തുടര്‍ച്ചയായി വരുത്തിയ പിഴ ഇന്ത്യക്ക് വിനയായി. 15 പോയന്‍റ് വരെ ഒപ്പത്തിനൊപ്പം പിടിച്ച രണ്ടാം സെറ്റില്‍ അവസാന മിനിറ്റ് പോരാട്ടത്തിലൂടെ ഇന്ത്യ സെറ്റ് കൈക്കലാക്കി. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റ് 17-21ന് കീഴടങ്ങിയ ഇന്ത്യന്‍ ജോടി സെറ്റും മത്സരവും അടിയറവെച്ചു. ആദ്യ മത്സരത്തില്‍ ജപ്പാന്‍െറ മാറ്റ്സുടോമേ-തകാഷാഷി സഖ്യത്തോട് ഇന്ത്യ തോറ്റിരുന്നു. തായ്ലന്‍ഡിനെതിരായ അടുത്ത മത്സരം ജയിച്ചാലും ഇന്ത്യക്ക് രണ്ടാം റൗണ്ടിലത്തൊന്‍ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.