വനിത ഡബിൾസിൽ സാനിയ മിർസ സഖ്യത്തിന്​ ഒന്നാം റാങ്ക്​

ന്യൂയോർക്ക്​: സിൻസിനാറ്റി ടൂർണമെൻറിൽ സാനിയ – ബാർബോറ സ്​​​ട്രെക്കോവ സഖ്യത്തിന്​ കിരീടം. മുൻ പങ്കാളിയായ മാർട്ടിന ഹിങ്കിസ്​– വാൻഡ്​ വേഗ്​ സഖ്യ​ത്തെയാണ്​ തോൽപിച്ചത്​. 7-5,6-4, സെറ്റുകൾക്കാണ്​ പരാജയപ്പെടുത്തിയത്​. ഇതോടെ ലോക വനിത ഡബിൾ റാങ്കിംഗിൽ  സാനിയ – ബാർബോറ സ്​​​ട്രെക്കോവ സഖ്യം ഒന്നാമതെത്തി. സ്വിറ്റ്​സർലാൻറി​െൻറ ഹിംഗിസുമായി കഴിഞ്ഞ മാസമാണ്​ സാനിയ മിർസ പിൻമാറിയത്​. അതോടെയാണ്​ സ്​​​ട്രെക്കോവ എന്ന പുതിയ താരത്തെ സാനിയയുടെ പങ്കാളിയായത്​. ആദ്യ സെറ്റിൽ 5-1 ന്​ മുന്നേറിയെങ്കിലും അവസാനം സാനിയ സഖ്യം വിജയം തിരിച്ച്​ പിടിക്കുകയായിരുന്നു.

41 മത്സരങ്ങളിൽ വിജയം നേടിയ സഖ്യം 3 ഗ്രാന്‍റ് സ്ലാം കിരീടവും സ്വന്തമാക്കിയിരുന്നു. സാനിയ മിർസയെ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ചതും മാർട്ടിന ഹിംഗിസുമായുള്ള കൂട്ടുകെട്ടായിരുന്നു. 2015ല്‍ വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ സാനിയ-ഹിംഗിസ് സഖ്യം ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി. ഇതിനുശേഷം ഇറ്റാലിയന്‍ ഓപ്പണ്‍, സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഓപ്പണ്‍ കിരീടങ്ങള്‍  സാനിയ – ഹിംഗിസ്​ സഖ്യം നേടിയിരുന്നു. മൂന്ന്​ ഗ്രാൻറ്​ സ്ലാം ഉൾപ്പെടെ 14 കിരീടങ്ങളാണ്​ ഇൗ സഖ്യം നേടിയത്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.