സിന്ദുവിന്​ മികച്ച കോച്ചിനെ കണ്ടെത്തും – തെലങ്കാന ഉപമുഖ്യമന്ത്രി

തെലങ്കാന: റിയോ ഒളിമ്പിക്​സിൽ വെള്ളി മെഡൽ നേടിയ പി.വി സിന്ധുവിന്​ വേണ്ടി പുതിയ കോച്ചിനെ കണ്ടെത്തുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി മഹമൂദ്​ അലി. ഗോപിചന്ദ് നല്ല പരിശീലകന്‍ തന്നെയാണ്. എന്നാലും അദ്ദേഹത്തേക്കാളും മികച്ച കോച്ചിനെ സർക്കാർ കണ്ടുപിടിക്കുമെന്ന്​ തെലുങ്കാന ഉപമുഖ്യമന്ത്രി മഹമൂദ്​ അലി പറഞ്ഞു. റിയോയില്‍ നേടിയ വെള്ളി അടുത്ത ഒളിമ്പിക്സില്‍ സ്വര്‍ണമാക്കാന്‍ സിന്ധുവിന് കൂടുതല്‍ മെച്ചപ്പെട്ട പരിശീലനവും മികച്ച കോച്ചിനെയും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.  എന്നാല്‍ സിന്ധുവിന് ഈ നേട്ടത്തിലേക്കുള്ള പാത വെട്ടിത്തുറന്ന ഗോപിചന്ദിന്റെ വില കുറച്ച് കാണിക്കുന്ന തരത്തിലായിരുന്നു തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലിയുടെ പ്രസ്താവന.

സദുദ്ദേശ്യത്തില്‍ പറഞ്ഞതാണെങ്കിലും ഔചിത്യമില്ലാതെ നടത്തിയ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്. സിന്ധുവിനെ സ്വീകരിക്കാന്‍ ഹൈദരാബാദിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ ഞെട്ടിപ്പിക്കുന്ന പ്രതികരണം.

ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യക്ക് രണ്ടു മെഡലുകള്‍ നേടിത്തന്നത് പുല്ലേല ഗോപിചന്ദ് എന്ന ബാഡ്മിന്റണ്‍ അതികായന്റെ പരിശീലന കളരിയില്‍ നിന്നാണ്. കഴിഞ്ഞ ഒളിമ്പിക്സില്‍ സൈന നെഹ്‍വാളിലൂടെ വെങ്കലവും ഇത്തവണ റിയോയില്‍ പി.വി സിന്ധുവിലൂടെ വെള്ളിയും. ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും സിന്ധുവാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.