സിഡ്നി: സൈന നെഹ്വാളിനും പി.വി. സിന്ധുവിനും ശേഷം ബാഡ്മിൻറൺലോകത്തെ പുതുമേൽവിലാസമായി കിഡംബി ശ്രീകാന്തിെൻറ ജൈത്രയാത്ര. രണ്ടു മാസത്തിനിടെ മൂന്നാം സൂപ്പർ സീരീസ് ഫൈനൽ, ഒരാഴ്ചക്കിടെ രണ്ട് സൂപ്പർ സീരീസ് കിരീടം. ലോകതാരങ്ങളെയെല്ലാം അട്ടിമറിച്ച കുതിപ്പിൽ അജയ്യനായി കെ. ശ്രീകാന്ത്. സിഡ്നി സ്പോർട്സ് സെൻററിൽ നടന്ന ആസ്ട്രേലിയൻ ഒാപൺ സൂപ്പർ സീരീസ് കലാശപ്പോരാട്ടത്തിൽ റിയോ ഒളിമ്പിക്സ്, 2014, 2015 ലോകചാമ്പ്യനായ ചൈനയുടെ ചെൻ ലോങ്ങിനെ കളിപഠിപ്പിച്ചായിരുന്നു ശ്രീയുടെ കിരീടനേട്ടം.
വിഭവസമൃദ്ധമായ സദ്യവട്ടം പോലെയായിരുന്നു കോർട്ടിലെ പ്രകടനം. എല്ലാ അടവുകളും വഴങ്ങുന്ന രണ്ട് അഭ്യാസികൾ തട്ടകത്തിലേറിയ പോലെയായി കോർട്ട്. നെറ്റ് ഷോട്ടിനും ഡ്രോപ് ഷോട്ടിനും അതേ നാണയത്തിൽ മറുപടി. ബേസ്ലൈനിലേക്ക് കോക്ക് പായിക്കുേമ്പാൾ, ഹൈബാളിൽ തിരിച്ചുപറത്തി വെല്ലുവിളി. മിന്നൽ വേഗത്തിലെത്തുന്ന സ്മാഷിന്, കളരിയഭ്യാസിയുടെ മെയ്വഴക്കത്തിൽ റിേട്ടൺ. മുൻ ലോക ഒന്നാം നമ്പറായ ചെൻ ലോങ്ങിനു മുന്നിൽ അവസാന പോയൻറ് വരെ പൊരുതിയശേഷം കീഴടങ്ങുന്ന പതിവ് ഇക്കുറി ശ്രീകാന്ത് മാറ്റിയെഴുതി.
നേരത്തേ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ അടിതെറ്റിയ ശ്രീ നേരിട്ടുള്ള രണ്ടു ഗെയിമിൽ ചെൻ ലോങ്ങിെൻറ കിരീടമോഹം അട്ടിമറിച്ച് ആസ്ട്രേലിയൻ ഒാപണിെൻറ പുതു അവകാശിയായി. 22-20, 21-16 സ്കോർ സൂചിപ്പിക്കുംപോലെ അടിമുടി ആവേശകരമായിരുന്നു പോരാട്ടം. ആദ്യ ഗെയിമിൽ കരുതലോടെയായിരുന്നു തുടക്കം. ഇരുവരും ഒാരോ പോയൻറ് നേടി പതുക്കെ സ്കോർബോർഡ് ചലിപ്പിച്ചു. തൊട്ടുപിന്നാലെ ശ്രീകാന്ത് ഗിയർ മാറ്റി കുതിച്ചു. 10-6 എന്നനിലയിൽ ലീഡ് പിടിച്ച് എതിരാളിയെ വിറപ്പിച്ചെങ്കിലും ചെന്നിലെ പോരാളി ഉണരുകയായിരുന്നു. ബേസ്ലൈൻ സ്ട്രോക്കും സ്മാഷും മുനയുള്ള ഷോട്ടുമായി ചൈനീസ് താരം തിരിച്ചെത്തി 11-11ന് സമനില പിടിച്ചു. ഇൗ കുതിപ്പ് അവസാനം വരെ തുടർന്നു. കോർട്ടിന് കുറുകെ പായിച്ച രണ്ടു കിടിലൻ ഷോട്ടുകളിലൂടെ ശ്രീകാന്ത് മുന്നേറി. 20-20ൽനിന്നും രണ്ടു പോയൻറ് പോക്കറ്റിലാക്കി ഒന്നാം ഗെയിം നേടി.
രണ്ടാം ഗെയിം തുടങ്ങിയതു തന്നെ 20 ഷോട്ടുകൾ നീണ്ട ബേസ്ലൈൻ റാലിയിലൂടെയായിരുന്നു. തുടക്കത്തിൽ തന്നെ ലീഡ് നേടിയ ശ്രീ 6-3ന് മുന്നിലെത്തി. ചെൻ ലോങ്ങിനെ വിറപ്പിച്ച് ശ്രീ പോയൻറ് വാരിക്കൂട്ടിയപ്പോൾ, എതിരാളിക്ക് അപ്രതീക്ഷിത പിഴവുകളിലൂടെ പോയൻറുകൾ നൽകിയത് അമ്പരപ്പായി. ഒരുഘട്ടത്തിൽ ചെൻ ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ശ്രീകാന്തിെൻറ ആക്രമണത്തിന് കരുത്തുകൂടിയതേ ഉള്ളൂ. ഗെയിം കൈവിട്ടാൽ, ചെൻ തിരിച്ചെത്തുമെന്നുറപ്പുള്ളതിനാൽ ലീഡ് കൈവിടാതെ ശ്രീ കുതിച്ചു. നെറ്റിേലക്ക് കുതിച്ച് ഫോർഹാൻഡിലൂടെയായിരുന്നു അവസാന പോയൻറുകൾ വാരിക്കൂട്ടിയത്. ഒടുവിൽ 21-16െൻറ അനായാസ ജയവും കിരീടവും. ആദ്യവസാനം ആർപ്പുവിളികേളാടെ പിന്തുണച്ച ആരാധകരുടെ ആവേശത്തിനിടയിൽ 45 മിനിറ്റിൽ എതിരാളിയെ വീഴ്ത്തി ശ്രീ കിരീടം ചൂടി. 56,250 യു.എസ് ഡോളറാണ് (36.28 ലക്ഷം രൂപ) സമ്മാനത്തുക. രണ്ടാം റൗണ്ടിൽ ഒന്നാം നമ്പർ താരം സൺവാൻ ഹോയെയും, ക്വാർട്ടറിൽ സായ് പ്രണീതിനെയും, സെമിയിലെ നാലാം നമ്പർ ഷി യുഖിയെയും തോൽപിച്ചായിരുന്നു ശ്രീയുടെ ഫൈനൽ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.