ന്യൂഡൽഹി: യു.എസ് ഒാപണിലെ കിരീട നേട്ടവും ലോക ഒന്നാം നമ്പർ അടക്കമുള്ളവർക്കെതിരായ അട്ടിമറി ജയവുമായി സീസൺ സ്വന്തമാക്കിയ മലയാളി ബാഡ്മിൻറൺ താരം എച്ച്.എസ്. പ്രണോയിക്ക് റാങ്കിങ്ങിൽ കുതിപ്പ്. ഇൗ സീസൺ 28ാം റാങ്കുകാരനായി തുടങ്ങിയ പ്രണോയ് ഒരോ ചുവടും കീഴടക്കി കുതിപ്പ് 17ലെത്തിച്ചു. ഒരുവർഷത്തെ ഇടവേളക്കു ശേഷം ആദ്യ 20ലേക്കുള്ള തിരിച്ചുവരവ്. യു.എസ് ഒാപൺ ഗ്രാൻഡ്പ്രീ ഫൈനലിൽ ഇന്ത്യൻ താരം പി. കശ്യപിനെ വീഴ്ത്തി കിരീടമണിഞ്ഞ പ്രണോയ് ആറ് സഥാനം മെച്ചപ്പെടുത്തി 23ൽനിന്നാണ് 17ലേക്ക് കുതിച്ചുചാടിയത്.
2014ൽ കരിയറിലെ ഏറ്റവുംമികച്ച സ്ഥാനമായ 12ലെത്തിയ ശേഷം തഴേക്കുപതിച്ച എച്ച്.എസ്. പ്രണോയിയുടെ ഉജ്ജ്വല തിരിച്ചുവരവായി ഇൗ നേട്ടം.
2015 ജനുവരിയിൽ കരിയറിൽ ആദ്യമായി 20നുള്ളിൽ ഇടംപിടിച്ച പ്രണോയ് ആറു മാസംകൊണ്ട് ഏറ്റവുംമികച്ച സ്ഥാനമായ 12ലെത്തി. മൂന്നുമാസം ഇതേ സ്ഥാനം നിലനിർത്തിയ ശേഷമായിരുന്നു പടിയിറക്കം.
ലീചോങ്വെ, ചെൻലോങ്, ഒന്നാം നമ്പർ സൺവാൻഹോ എന്നിവരെല്ലാം കളംനിറഞ്ഞു വാഴുന്ന പ്രണോയിയുടെ ചൂടറിഞ്ഞു. കെ. ശ്രീകാന്ത് എട്ടം സ്ഥാനം നിലനിർത്തിയപ്പോൾ, അജയ് ജയറാം (16), സായ് പ്രണീത് (19) എന്നിവർ ആദ്യ 20ൽ ഇടംപിടിച്ചു. വനിതകളിൽ പി.വി. സിന്ധു അഞ്ചും സൈന നെഹ്വാൾ 16ഉം സ്ഥാനത്താണ്.
നേട്ടങ്ങൾ 2010 യൂത്ത് ഒളിമ്പിക്സ് സിംഗ്ൾസ് -വെള്ളി
2013 ടാറ്റ ഒാപൺ ഇൻറർനാഷനൽ ചലഞ്ച് -റണ്ണർ അപ്
2014 രണ്ട് സീനിയർ നാഷനൽ റാങ്കിങ് കിരീടം
ടാറ്റ ഒാപൺ ചാമ്പ്യൻ
ഇന്ത്യൻ ഒാപൺ ഗ്രാൻഡ്പ്രീ ബിറ്റ്ബർഗർ ഗ്രാൻഡ്പ്രീ മകാവു ഒാപൺ ഗ്രാൻഡ്പ്രീ (സെമിഫൈനൽ)
വിയറ്റ്നാം ഒാപൺ ഗ്രാൻഡ് പ്രീ (ഫൈനൽ)
ഇന്തോനേഷ്യൻ ഒാപൺ ഗ്രാൻഡ് പ്രീ (കിരീടം)
റാങ്കിങ് 21
2015 ഇന്ത്യൻ ഒാപൺ (സെമിഫൈനൽ),
2016 ഏഷ്യൻ ടീം ചാമ്പ്യൻഷിപ് (വെങ്കലം)
സൗത്ത് ഏഷ്യൻ ഗെയിംസ് (ടീം-സ്വർണം, ഡബിൾസ് വെള്ളി)
സ്വിസ് ഒാപൺ (കിരീടം)
2017 യു.എസ് ഒാപൺ കിരീടം
ഇേന്താനേഷ്യൻ ഒാപൺ (സെമി)
സ്വിസ് ഒാപൺ (ക്വാർട്ടർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.