ജകാർത്ത: ഇന്ത്യൻ ബാഡ്മിൻറൺ താരങ്ങളെ ചൈന-തായ്പേയ് താരങ്ങൾക്ക് തടയിടാനായില്ല. ഇന്തോനേഷ്യൻ ഒാപണിൽ മികച്ച പ്രകടനം തുടരുന്ന എച്ച്.എസ്. പ്രണോയിയും കെ. ശ്രീകാന്തും ക്വാർട്ടറും കടന്ന് സെമിയിലേക്ക് കുതിച്ചു. ഒളിമ്പിക്സ് ചാമ്പ്യൻ ചെൻ േലാങ്ങിനെ അട്ടിമറിച്ച് പ്രണോയ് മുന്നേറിയപ്പോൾ, ചൈനീസ് തായ്േപയ് താരം തു വെ വാങ്ങിനെ തോൽപിച്ചാണ് കെ. ശ്രീകാന്ത് സെമിയിൽ പ്രവേശിച്ചത്.
ലോക മൂന്നാം നമ്പർ ലീ ചോങ് വിയെ തകർത്ത് ക്വാർട്ടറിലെത്തിയ മലയാളി താരം പ്രണോയ്, െചൻ ലോങ്ങിനെതിരെയും മികച്ച കളി പുറത്തെടുത്തു. പ്രണോയിയുടെ മുന്നിൽ 21-18, 16-21, 21-19 സ്കോറിനാണ് ചൈനയുടെ ഒളിമ്പിക്സ് ചാമ്പ്യൻ കീഴടങ്ങിയത്. ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു പ്രണോയിയുടെ ജയം. ആദ്യ സെറ്റിൽ തുടക്കം മുതലേ നാലു പോയൻറിെൻറ ലീഡ് നിലനിർത്തിയ പ്രണോയ്, തിരിച്ചുവരാനുള്ള ചൈനീസ് താരത്തിെൻറ ശ്രമങ്ങളെ ഇല്ലാതാക്കി . എന്നാൽ, രണ്ടാം ഗെയിമിൽ പ്രണോയ് തുടക്കം മുതലേ പ്രതിേരാധത്തിലായി.
6-6 എന്ന നിലയിൽനിന്ന് തുടരെ നാലു പോയൻറുകൾ അടിച്ചെടുത്ത് ചെൻ ലോങ് സ്കോർ 10-6 ആക്കി ഉയർത്തി. ലീഡ് നിലർത്തി കുതിച്ച ചൈനീസ് താരം ഗെയിം സ്വന്തമാക്കി. ഇഞ്ചോടിഞ്ചായിരുന്നു മൂന്നാം ഗെയിം. ഇരു താരങ്ങളും ഒാരോരോ പോയൻറുമായി കുതിച്ചപ്പോൾ കളി ആവേശകരമായ ക്ലൈമാക്സിലേക്കു നീങ്ങി. 17-17ൽ എത്തിനിൽക്കെ രണ്ടു തുടർപോയൻറുകൾ നേടി പ്രണോയ് വിജയേത്താടടുത്തു. ചൈനീസ് താരം പിന്നീട് രണ്ടു പോയെൻറടുത്തെങ്കിലും 21-19ന് പ്രണോയ് ഗെയിം പിടിച്ചെടുത്ത് സെമിയിലേക്ക് കുതിച്ചു. ജപ്പാെൻറ കാസുമാസ സക്കായുമായി ഇന്ത്യൻ താരം സെമിയിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.