ജകാർത്ത: കിഡംബി ശ്രീകാന്തിലൂടെ ബാഡ്മിൻറൺ കോർട്ടിൽ വീണ്ടും ഇന്ത്യൻ ജൈത്രയാത്ര. ഇന്തോനേഷ്യൻ ഒാപൺ സൂപ്പർ സീരീസ് ഫൈനലിൽ ജപ്പാെൻറ കസുമാസ സകായിയെ നേരിട്ടുള്ള ഗെയ്മിന് കീഴടക്കി ശ്രീകാന്തിന് സീസണിലെ ആദ്യ കിരീടനേട്ടം. തീപ്പാറുന്ന സ്മാഷും അതിവേഗത്തിലെ ഡ്രോപ്പ് ഷോട്ടുമായി കളം വാണ ലോക 22ാം നമ്പർ താരം വെറും 37 മിനിറ്റിൽ കളി പൂർത്തിയാക്കി കിരീടമണിഞ്ഞു. സ്കോർ 21-11, 21-19.
ഒന്നാം ഗെയ്മിൽ അനായാസമായിരുന്നു ശ്രീകാന്തിെൻറ ജയം. തുടക്കത്തിൽതന്നെ ലീഡ് പിടിച്ച ഇന്ത്യൻ താരം റാലികൾക്കുപോലും മുതിരാതെ പോയൻറ് വാരിക്കൂട്ടാനായിരുന്നു ശ്രമിച്ചത്. 6-4, 11-8 എന്നിങ്ങനെ ഒാരോ ഇടവേളയിലും ലീഡ് നേടിയ ശ്രീകാന്ത് 21-11ന് ഗെയിം സ്വന്തമാക്കി.
എന്നാൽ, രണ്ടാം ഗെയ്മിൽ കളിമാറി. കൂടുതൽ ആക്രമണാത്മകമായിരുന്നു സകായുടെ സമീപനം. തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച ജപ്പാനീസ് താരം 7-3ന് ലീഡ് നേടി. ബാക്ഹാൻഡും നെറ്റ്ഷോട്ടുമായി ശ്രീകാന്തിനിെൻറ ശ്രദ്ധതെറ്റിച്ച് പോയൻറുകളാക്കിയപ്പോൾ 11-6ന് കസായ് ലീഡുറപ്പിച്ചു. എന്നാൽ, ഇടവേളയിൽ തിരിച്ചെത്തിയ ശ്രീകാന്ത് 13-13ന് ഒപ്പം പിടിച്ചു. ഇൗപോരാട്ടം 19-19ലുമെത്തി. ഒടുവിൽ രണ്ട് സൂപ്പർ സ്മാഷുകളിലൂടെ എതിരാളിയെ തരിപ്പണമാക്കി രണ്ട് പോയൻറ് കൂടി സ്വന്തമാക്കി കിരീടം ഉറപ്പിച്ചു.
2014 ചൈന സൂപ്പർ സീരീസും, 2015 ഇന്ത്യൻ സൂപ്പർ സീരീസും നേടിയ ശ്രീകാന്തിെൻറ കരിയറിലെ മൂന്നാം സൂപ്പർ സീരീസ് കിരീടമാണ് ജകാർത്തയിലേത്. ‘മികച്ച കളിയായിരുന്നു എതിരാളിയുടേത്. പ്രത്യേകിച്ച് രണ്ടാം ഗെയ്മിൽ. പിന്നിൽ നിൽക്കവെ തിരിച്ചെത്തി 13-13ന് ഒപ്പം പിടിച്ചത് കളിയുടെ ടേണിങ് പോയൻറായി. പരിശീലകനും ആരാധകർക്കും നന്ദി’ -മത്സരശേഷം ശ്രീകാന്ത് പറഞ്ഞു.
ഏപ്രിലിൽ നടന്ന സിംഗപ്പൂർ ഒാപണിൽ ഇന്ത്യയുടെതന്നെ സായ് പ്രണീതിനോട് കീഴടങ്ങിയ ശ്രീകാന്തിെൻറ ഇൗ വർഷത്തെ ആദ്യ കിരീടമാണിത്.
ൈഹദരാബാദുകാരനായ 24കാരൻ േഗാപിചന്ദിനു കീഴിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.